06 July Wednesday

കറുകയിൽ അക്രമം: മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
വടകര
സംഘർഷം നിലനിൽക്കുന്ന പുതുപ്പണം കറുകയിൽ മുസ്ലിം ലീഗ് പ്രവർത്തകരെ ആക്രമിച്ച കേസിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. പുതുപ്പണം കറുകയിൽ സ്വദേശികളായ സഫ്‌നാസ് മൻസിൽ മുഹമ്മദ് സാഹിൽ(20), പള്ളിത്താഴ റയീസ് (28), കളത്തിൽ ഫായിസ് (32) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. 
താഹ, റാഷിദ് എന്നീ എസ്ഡിപിഐ പ്രവർത്തകരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പ്രതികളെയും വടകര കോടതി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top