01 April Wednesday

പ്രതിഷേധ ജ്വാല

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020

 

കോഴിക്കോട്‌ 

കേന്ദ്ര ബജറ്റിലെ ദ്രോഹ നയത്തിലും പാചക വാതക വിലവർധനക്കുമെതിരെ നാടെങ്ങും ജനകീയ പ്രതിഷേധം. എൽഡിഎഫ്‌ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ നടത്തിയ മാർച്ചിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. ജില്ലയിൽ 13 മണ്ഡലം കേന്ദ്രങ്ങളിലായിരുന്നു സമരം. 

കോഴിക്കോട്‌ മാനാഞ്ചിറ ബിഎസ്‌എൻഎൽ എക്‌സ്‌ചേഞ്ചിന്‌ മുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു.  സി പി മുസാഫർ അഹമ്മദ്‌ അധ്യക്ഷനായി.  ജോബ് കാട്ടൂർ, ടി  ദാസൻ, എൻ സി  മോയിൻകുട്ടി, പി ടി  ആസാദ്‌,  സി പി  ഹമീദ്, സി അബ്ദുറഹീം,  ഫിറോസ് പുളിക്കൽ എന്നിവർ സംസാരിച്ചു. പി കെ നാസർ അധ്യക്ഷനായി. 

എരഞ്ഞിപ്പാലം പോസ്റ്റ് ഓഫീസ്‌ മാർച്ച്  സിപിഐ സംസ്ഥാനക്കമ്മിറ്റിയംഗം എം  നാരായണൻ ഉദ്ഘാടനം ചെയ്തു. പി കിഷൻചന്ദ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി പി ദാസൻ, എം മോഹനൻ, പി ലക്ഷ്മണൻ, എം പി സൂര്യനാരായണൻ, പി നിഖിൽ, കെ എൻ അനിൽ കുമാർ, പി വി മാധവൻ, മുസ്തഫ വെള്ളിമാട്കുന്ന്, പി വി നവീന്ദ്രൻ, പി കെ ശശിധരൻ എന്നിവർ സംസാരിച്ചു.

വടകര ഹെഡ് പോസ്റ്റ്‌ ഓഫീസ്‌ മാർച്ച്‌  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. എ ടി ശ്രീധരൻ അധ്യക്ഷനായി. പി കെ ദിവാകരൻ, ടി പി ബിനീഷ്, ഇ പി ദാമോദരൻ, കെ ലോഹ്യ, കെ  ഗംഗാധരക്കുറുപ്പ്, വി ഗോപാലൻ, മുബാസ് കല്ലരി, എം ടി നാരായണൻ, എടയത്ത് ശ്രീധരൻ, സി കെ കരീം തുടങ്ങിയവർ സംസാരിച്ചു.

തിരുവള്ളൂർ പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു. പി സുരേഷ് ബാബു അധ്യക്ഷനായി. ടി പി ഗോപാലൻ,   കെ എം ബാബു, കെ കെ നാരായണൻ, ടി കെ കുഞ്ഞിരാമൻ, കെ കെ കുമാരൻ, കൂടത്താംകണ്ടി സുരേഷ്, ടി രാധാകൃഷ്ണൻ, പി പി രാജൻ, പി പി മുകുന്ദൻ, സി എച്ച് ഹമീദ്, വിനോദ് ചെറിയത്ത് എന്നിവർ സംസാരിച്ചു.

കല്ലാച്ചി പോസ്റ്റ്‌ ഓഫീസ്‌ മാർച്ച്  സിപിഐ ജില്ലാ അസിസ്‌റ്റന്റ്‌  സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു.  പി പി ചാത്തു അധ്യക്ഷനായി. സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം വി പി കുഞ്ഞികൃഷ്ണൻ, പി കെ ബാലൻ, പി ഗവാസ്, പി എം നാണു, കെ ജി ലത്തീഫ്, ടി കെ രാഘവൻ, കരിമ്പിൽ വസന്ത എന്നിവർ സംസാരിച്ചു. 

കൊയിലാണ്ടി   ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബാബു കുളൂർ അധ്യക്ഷനായി. പി വിശ്വൻ, കെ ദാസൻ എംഎൽഎ, സി സത്യചന്ദ്രൻ, പി ഗോപാലൻ, സി രമേശൻ, ഹുസൈൻ തങ്ങൾ, കബീർ സലാല എന്നിവർ സംസാരിച്ചു. ഇ കെ അജിത് സ്വാഗതം പറഞ്ഞു.

ചേളന്നൂർ ബിഎസ്എൻഎൽ ഓഫീസ്‌ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം മെഹബൂബ് ഉദ്ഘാടനം ചെയ്‌തു.  കെ കെ പ്രദീപ് കുമാർ അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം മാമ്പറ്റ ശ്രീധരൻ,  കെ ചന്ദ്രൻ , എൻ കെ രാമൻകുട്ടിനായർ എന്നിവർ സംസാരിച്ചു. എം പി സജിത്ത്കുമാർ സ്വാഗതം പറഞ്ഞു.

 പേരാമ്പ്ര പോസ്റ്റ് ഓഫീസ്‌ മാർച്ച്‌ എൽജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കുഞ്ഞമ്മത് അധ്യക്ഷനായി. അജയ് ആവള, പി കെ എം ബാലകൃഷ്ണൻ, കെ പി ആലിക്കുട്ടി, കെ പ്രദീപൻ, എൻ എസ് കുമാർ, ഇ കുഞ്ഞിരാമുണ്ണി, എം എം സുഗതൻ എന്നിവർ സംസാരിച്ചു. എ കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു.

മുക്കം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജോർജ് എം തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വി എ സെബാസ്റ്റ്യൻ അധ്യക്ഷനായി. ടി വിശ്വനാഥൻ, പി എം തോമസ്, ഇ രമേശ്ബാബു, അബ്ദുള്ള കുമാരനെല്ലൂർ, പി പി ജോയി, എളമന ഹരിദാസ് എന്നിവർ സംസാരിച്ചു.

മാവൂർ പോസ്റ്റോഫീസ്‌ മാർച്ച്  പി കെ പ്രേമനാഥ് ഉദ്ഘാടനം ചെയ്തു. ചൂലൂർ നാരായണൻ അധ്യക്ഷനായി.  ഇ വിനോദ് കുമാർ, കെ പി രാധാകൃഷ്ണൻ, സി കെ ഷമീം, കെ കെ സദാനന്ദൻ, അബ്ദുൾ റസാഖ്, കെ പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

കൊടുവള്ളി പോസ്റ്റ് ഓഫീസ്‌ മാർച്ച് സിപിഐ എം ജില്ലാ കമ്മറ്റി അംഗം ആർ പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സി പി നാസർകോയ തങ്ങൾ അധ്യക്ഷനായി. കെ ബാബു, എം എസ് മുഹമ്മദ്, കോതൂർ മുഹമ്മദ്, പിടിസി ഗഫൂർ, മുറ്റൂളി വേലായുധൻ , വിജയൻ മലയിൽ, കെ വി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. 

ബാലുശേരി പോസ്റ്റ് ഓഫീസ്‌ മാർച്ച്  എൻസിപി സംസ്ഥാന സെക്രട്ടറി എം ആലിക്കോയ ഉദ്ഘാടനം ചെയ്തു. ടി എം ശശി അധ്യക്ഷനായി. വി എം കുട്ടികൃഷ്ണൻ, പി കെ മുകുന്ദൻ, എൻ നാരായണൻകിടാവ്,  ഉണ്ണി മൊടക്കല്ലൂർ, പി സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.

ഫറോക്ക് പോസ്റ്റ് ഓഫീസ്‌ മാർച്ച് എൽജെഡി സംസ്ഥാന സെക്രട്ടറി എം കെ വത്സൻ ഉദ്ഘാടനം ചെയ്തു. പിലാക്കാട്ട് ഷൺമുഖൻ അധ്യക്ഷനായി.  എം ഗിരീഷ്,  കെ ടി എ മജീദ്, കെ ആർഎസ് മുഹമ്മദുകുട്ടി, എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top