25 May Saturday

പുനലൂർ ബാലൻ അനുസ്മരണം 24ന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

 

കാക്കൂർ 
പുനലൂർ ബാലൻ അനുസ‌്മരണവും സംസ‌്കാരിക പാഠശാലയും 24 ന‌് കാക്കൂർ എഎൽപി സ‌്കൂളിൽ സംഘടിപ്പിക്കും. രാവിലെ  9.30 മുതൽ വൈകിട്ട് 6 വരെയാണ‌് പരിപാടി.   പുനലൂർ ബാലൻ ഫൗണ്ടേഷൻ, കേരള സർക്കാർ സാംസ്കാരിക വകുപ്പ്, പുരോഗമന കലാസാഹിത്യ സംഘം കക്കോടി മേഖലാ കമ്മിറ്റി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത‌്. 
പുനലൂർ ബാലൻ കവിതകളുടെ ആലാപന മത്സരം  21 ന‌്  വൈകിട്ട‌് അഞ്ചിന‌് കാക്കൂർ മുസഫർ അഹമ്മദ് സ്മാരകഹാളിൽ നടക്കും. സാംസ‌്കാരിക പാഠശാല 24 ന‌് പുരുഷൻ കടലുണ്ടി എംഎൽഎ ഉദ‌്ഘാടനം ചെയ്യും. സാംസ്കാരിക പാഠശാലയിൽ നാല് സെഷനുകളാണുള്ളത‌്.  ‘പുനലൂർ ബാലൻ കവിതകളിലെ മാനവികത' ഉദ്ഘാടന സെഷനിൽ  പുനലൂർ ബാലൻ ഫൗണ്ടേഷൻ സെക്രട്ടറി വി വിഷ്ണുദേവ് അവതരിപ്പിക്കും. തുടർന്ന് പ്രൊഫ. എം എം നാരായണൻ ‘മതനിരപേക്ഷതയുടെ വർത്തമാനം' രണ്ടാം സെഷനിലും, ഡോ. ടി വി സുനീത ‘അതിജീവനത്തിന്റെ പെൺവഴികൾ' മൂന്നാം സെഷനിലും, രാജേന്ദ്രൻ എടത്തുംകര ‘ആചാരകേരളത്തിൽനിന്ന് ആധുനിക കേരളത്തിലേക്ക്' അവസാന സെഷനിലും അവതരിപ്പിക്കും.
കവിതാലാപന മത്സരത്തിൽ പങ്കെടുക്കുന്നവർ   20ന് മുമ്പും  സാംസ്കാരിക പാഠശാലയിൽ പങ്കെടുക്കുന്നവർ  22ന് മുമ്പും പേര് രജിസ്റ്റർ ചെയ്യണം. ഫോൺ:  8589805116, 
പ്രധാന വാർത്തകൾ
 Top