29 February Saturday

മതേതരത്വം മുറുകെ പിടിച്ച്‌ മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020
കോഴിക്കോട്‌
മതേതര മനസ്സുകൾക്ക്‌ പ്രത്യാശയുടെ വെളിച്ചം പകർന്ന്‌ എൽഡിഎഫ്‌ ജില്ലാ ജാഥ നാലുനാൾ പൂർത്തിയാക്കി. രാജ്യത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്കെതിരെ മതേതര മനസ്സുകൾ ഒന്നിക്കണമെന്ന ആഹ്വാനവുമായാണ്‌ ഓരോ കേന്ദ്രവും കടന്നുപോകുന്നത്‌. ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം ഏറ്റെടുത്ത്‌ ജാഥാംഗങ്ങളെ സ്വീകരിക്കാൻ ഓരോ സ്വീകരണ കേന്ദ്രത്തിലും നൂറുകണക്കിന്‌ ആളുകളാണ്‌ എത്തുന്നത്‌. ഞായറാഴ്‌ച പൂക്കാട്‌ നിന്നാരംഭിച്ച ജാഥ ഉള്ള്യേരി, നടുവണ്ണൂർ, കൂട്ടാലിട, ബാലുശേരി, നന്മണ്ട, കാക്കൂർ, നരിക്കുനി എന്നിവിടങ്ങളിൽ പര്യടനം നടത്തി കക്കോടിയിൽ സമാപിച്ചു.
പൂക്കാട് നടന്ന സ്വീകരണത്തിൽ വീർ വീട്ടിൽ മോഹനൻ അധ്യക്ഷനായി. കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഉള്ള്യേരിയിൽ കെ എം ബാലൻ അധ്യക്ഷനായി. എ കെ മണി സ്വാഗതം പറഞ്ഞു. നടുവണ്ണൂരിലെ സ്വീകരണത്തിൽ എൻ ആലി അധ്യക്ഷനായി. ടി എം ശശി സ്വാഗതം പറഞ്ഞു. ബിനോയ് വിശ്വം എം പി സംസാരിച്ചു. 
കൂട്ടാലിടയിൽ കെ വി സത്യൻ അധ്യക്ഷനായി. പി ബാലൻ നമ്പ്യാർ സ്വാഗതം പറഞ്ഞു. കൂട്ടാലിടയിൽ ബാലസംഘം കൂട്ടുകാർ പ്രകടനമായെത്തി ജാഥയെ വരവേറ്റത് ആവേശമായി. ബാലുശേരിയിൽ അഞ്ജലി വേലായുധൻ അധ്യക്ഷനായി. പി പി രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു. നന്മണ്ടയിൽ ബഷീർ കുണ്ടായി അധ്യക്ഷനായി. കെ കെ വാസുനായർ സ്വാഗതം പറഞ്ഞു. കാക്കൂരിൽ എ വി അഹമ്മദ് കോയ അധ്യക്ഷനായി. സി എം ഷാജി സ്വാഗതം പറഞ്ഞു. നരിക്കുനിയിൽ കെ പി മോഹനൻ സ്വാഗതം പറഞ്ഞു. ടി പി ഗോപാലൻ അധ്യക്ഷനായി. 
കക്കോടിയിൽ സമാപന പരിപാടി മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ കെ ചോയിക്കുട്ടി അധ്യക്ഷനായി.മക്കടോൽ ഗോപാലൻ സ്വാഗതവും, എം കെ നാരായണൻ നന്ദിയും പറഞ്ഞു.
സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ പി മോഹനനു പുറമെ ഡെപ്യൂട്ടി ലീഡർ ടി വി ബാലൻ, മനയത്ത് ചന്ദ്രൻ, മാനേജർ മുക്കം മുഹമ്മദ്, ജാഥാംഗങ്ങളായ പി സതീദേവി, കെ പി കുഞ്ഞമ്മത് കുട്ടി, രജീന്ദ്രൻ കപ്പള്ളി, കെ കെ ദിനേശൻ, കെ ലോഹ്യ, എം പി ശിവാനന്ദൻ, എൻ കെ അബ്ദുൾ അസീസ്, സി സത്യചന്ദ്രൻ എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top