26 February Wednesday

പോളിയോ തുള്ളിമരുന്ന് വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

 

കോഴിക്കോട്‌
ജില്ലയിൽ പൾസ്‌ പോളിയോ തുള്ളിമരുന്ന്‌ വിതരണത്തിന്‌ തുടക്കമായി. ജില്ലാതല ഉദ്‌ഘാടനം കോട്ടപ്പറമ്പ്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ ഉദ്‌ഘാടനം ചെയ്‌തു. ആശുപത്രി സൂപ്രണ്ട്‌ ഡോ. സുജാത അധ്യക്ഷയായി.
ജില്ലാ ഭരണകൂടം, ത്രിതല പഞ്ചായത്തുകൾ, സാമൂഹ്യനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, റോട്ടറി, ഇന്ത്യൻ പീഡിയാട്രിക് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പൾസ് പോളിയോ ദിനത്തിൽ വാക്‌സിൻ ലഭിക്കാത്ത കുട്ടികൾക്ക്‌ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീടുകളിലെത്തി തുള്ളിമരുന്ന്‌ വിതരണം ചെയ്യും. ട്രാൻസിറ്റ് ബൂത്തുകൾ മൂന്നു ദിവസം പ്രവർത്തിക്കും. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മൂന്നു ദിവസം 24 മണിക്കൂറും ബൂത്തുകൾ പ്രവർത്തിക്കും.
ജില്ലയിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കും വിവിധ കേന്ദ്രങ്ങളിൽ മരുന്ന്‌ നൽകി.
അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ബാസ്, ആർഎംഒ ഡോ. സുചരിത, റോട്ടറി ക്ലബ്‌ പ്രതിനിധികളായ സി എ മോഹനൻ, ലത കുമാർ, ആർ ജയന്ത് കുമാർ, ഡബ്ല്യുഎച്ച്ഒ പ്രതിനിധി ശ്രീനാഥ്‌ രാമമൂർത്തി, ഐഎപി ഡോ. കെ നിഹാസ് നഹ തുടങ്ങിയവർ സംസാരിച്ചു. ആർസിഎച്ച് ഓഫീസർ ഡോ. ടി മോഹൻദാസ് സ്വാഗതവും മാസ്‌ മീഡിയ ഓഫീസർ എംപി മണി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top