17 February Sunday

‘നീ പാടും പൂമരം’ ഇന്ന‌് മുതൽ

സ്വന്തം ലേഖകൻUpdated: Saturday Jan 19, 2019
വടകര
വി ടി മുരളിയുടെ പാട്ടുജീവിതത്തിന്റെ 50 വർഷങ്ങൾ വടകര എഫാസ‌് നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ശനി, ഞായർ ദിവസങ്ങളിൽ നടക്കും.
കേരള സംഗീത നാടക അക്കാദമി,   ചലച്ചിത്ര അക്കാദമി, ഫോക‌്‌ലോർ അക്കാദമി എന്നിവയുടെ സഹകരണത്തോടെ ‘നീപാടും പൂമരം’ എന്ന പേരിലാണ‌് സാംസ‌്കാരിക പരിപാടി നടത്തുന്നത‌്‌.
ശനിയാഴ‌്ച വൈകിട്ട‌് അഞ്ചിന‌് വടകര ടൗൺഹാളിൽ സാഹിത്യകാരൻ ടി പത്മനാഭൻ ഉദ‌്ഘാടനം ചെയ്യും. എം എ ബേബി മുഖ്യാതിഥിയാവും. വി ടി  മുരളിയുടെ പുസ‌്തകങ്ങളുടെ പ്രകാശനവും തുടർന്ന‌് ഗാനമേളയും നടക്കും. സമാപന സമ്മേളനം ഞായറാഴ‌്ച വൈകിട്ട‌് സംഗീത സംവിധായകൻ എം ജയചന്ദ്രൻ ഉദ‌്ഘാടനം ചെയ്യും. ചടങ്ങിൽ വി ടി മുരളിയെ ആദരിക്കും. തുടർന്ന‌് കെപിഎസിയുടെ മഹാകവി കാളിദാസൻ നാടകവും അരങ്ങേറും.
പ്രധാന വാർത്തകൾ
 Top