22 October Thursday

ഈ റാങ്കിന്‌ തിളക്കമേറെ

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
കക്കോടി 
പരിമിതമായ സാഹചര്യങ്ങളെ മറികടന്ന്‌ ആയിഷ നേടിയ റാങ്കിന്‌ തിളക്കമേറെ. ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷയിൽ(നീറ്റ്) 193-ാം റാങ്ക് നേടിയാണ് കക്കോടി വളപ്പിൽതാഴം സ്വദേശി  കപ്പറമ്പത്ത് ആയിഷ ഡോക്ടറാവാനുള്ള സ്വപ്‌നത്തിലേക്ക്‌ ചുവടുവയ്‌ക്കുന്നത്‌.  
കോഴിക്കോട് നഗരത്തിലെ ഓട്ടോഡ്രൈവർ കപ്പറമ്പത്ത് കെ പി സലീമിന്റെയും സുലൈഖയുടെയും മകളാണ് ആയിഷ. ഒബിസി  വിഭാഗത്തിൽ 37-ാം റാങ്കാണ് ആയിഷക്ക്. 720 ൽ 695 ആണ് സ്കോർ . ചേളന്നൂർ എകെകെആർഎച്ച്എസ്എസിലായിരുന്നു ആയിഷയുടെ പഠനം.എസ്എസ്എൽസിക്കും പ്ലസ്ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു.  പിന്നീട് ബാലുശേരിയിലെ എൻട്രൻസ് കോച്ചിങ് സെന്ററിൽ ഒരുവർഷത്തെ    പരിശീലനത്തിലൂടെയാണ് മികച്ചവിജയം നേടിയത്.
കോവിഡിനെത്തുടർന്ന് ജോലിയില്ലാതായ സലീം ഇപ്പോൾ കൽപ്പണിചെയ്യുകയാണ്. മകളുടെ വിജയത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
ഡിപ്ലോമ വിദ്യാർഥി അസ്ലം ആയിഷയുടെ സഹോദരനാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top