18 October Friday

കച്ചോടം പൊടിപൊടിച്ച് സപ്ലൈകോ

സ്വന്തം ലേഖികUpdated: Wednesday Sep 18, 2019
കോഴിക്കോട് 
ഓണക്കാലത്ത് കച്ചവടം പൊടിപൊടിച്ച് സിവിൽ സപ്ലൈസ് കോർപറേഷൻ. കോഴിക്കോട്‌ മേഖലയിൽ 5.57 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്‌. ജില്ലാ- -- താലൂക്ക് കേന്ദ്രങ്ങളിലെ ചന്തകൾക്കൊപ്പം പ്രത്യേക ഓണം മാർക്കറ്റുകളും സ്പെഷ്യൽ മിനി ഫെയറുകളും സംഘടിപ്പിച്ചാണ്‌ സപ്ലൈകോ ഓണക്കാല നേട്ടമുണ്ടാക്കിയത്‌. കഴിഞ്ഞ വർഷം 5.34 കോടിയായിരുന്നു വിറ്റുവരവ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകൾ ഉൾപ്പെടുന്നതാണ്‌ കോഴിക്കോട് മേഖല.
നാല് ജില്ലാ ഫെയർ, 16 താലൂക്ക് ഫെയർ, 19 ഓണം ഫെയർ എന്നിവ കൂടാതെ അഞ്ച് സ്‌പെഷ്യൽ മിനി ഫെയറുകളും  സംഘടിപ്പിച്ചിരുന്നു. പലചരക്ക്, പച്ചക്കറി, ശബരി ഉൽപ്പന്നങ്ങൾക്ക് പുറമെ ഗ‍ൃഹോപകരണങ്ങളും ലഭ്യമാക്കി. പത്ത് ദിവസമായിരുന്നു ഓണച്ചന്ത. പൊതുമാർക്കറ്റിലെ വിലയില്‍നിന്ന്‌ അഞ്ചു മുതല്‍ 40 ശതമാനം വരെ വിലക്കുറവിലായിരുന്നു ​ വില്‍പ്പന. ഓണച്ചന്തകള്‍ക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളുടെ ഭാ​ഗത്തു നിന്നുണ്ടായതെന്ന്‌ റീജ്യണൽ മാനേജര്‍ എന്‍ രഘുനാഥ് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top