15 October Tuesday

നൃത്ത മത്സരം; ആര്‍ദ്രക്ക് സ്വര്‍ണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

  

കോഴിക്കോട് 
മുംബൈയിൽ നടന്ന ദേശീയ നൃത്തമത്സരത്തിൽ കോഴിക്കോട് സ്വദേശിയായ പതിമൂന്നുകാരിക്ക് സ്വർണ മെഡൽ. സിൽവർ ഹിൽസ് പബ്ലിക് സ്‌കൂൾ എട്ടാംക്ലാസ്‌ വിദ്യാർഥിനി എം ആർദ്രയാണ് നേട്ടം കൊയ്തത്. ബ്രഹ്മനാദ് ആർട്‌സ് ആൻഡ് പെർഫോമിങ് അക്കാദമി ആഭിമുഖ്യത്തിൽ 14ന് നടന്ന ബ്രഹ്മസാധന ഓൾ ഇന്ത്യ നാഷണൽ ഡാൻസ് മത്സരത്തിൽ കുച്ചുപ്പുടി വിഭാഗത്തിലാണ്‌ ആർദ്രയുടെ മെഡൽ നേട്ടം. മലാപ്പറമ്പിലെ ശ്രീജിത്ത് -- ഗ്രീഷ്മ ദമ്പതികളുടെ മകളാണ്.
പ്രധാന വാർത്തകൾ
 Top