15 October Tuesday

എൻഎസ്‌എസ്‌ പുരസ്‌കാരം ഈ നേട്ടത്തിന്‌ പൊൻതിളക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

  

ബാലുശേരി/ പേരാമ്പ്ര
സംസ്ഥാന ഹയർ സെക്കൻഡറി എൻഎസ്എസ് സെൽ സംസ്ഥാനത്തെ മികച്ച പ്രവർത്തനങ്ങൾക്ക്‌ നൽകുന്ന ഡയറക്ടറേഴ്‌സ് അവാർഡിന് ജില്ലാ എൻഎസ്എസ് കോ ഓർഡിനേറ്റർ എസ് ശ്രീചിത്തിന്‌. നാഷണൽ സർവീസ് സ്കീം വളന്റിയർ സംസ്ഥാന അവാർഡ്‌ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി എസ് ബി  കൃഷ്‌ണേന്ദുവും അർഹയായി.
 കരിഞ്ചോല മലയിൽ നിർമിക്കുന്ന മൂന്ന്‌ സ്നേഹസദനങ്ങൾ, 5000 പേരുടെ രക്ത ഗ്രൂപ്പ് ഡയറക്ടറി, ഹരിതഗ്രാമം പദ്ധതി, ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി, സ്നേഹ സമ്മാനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ശ്രീചിത്തിന്‌ അവാർഡ്. നേരത്തെ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസർ, സംസ്ഥാന അധ്യാപക അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ഉള്ളിയേരി പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനാണ്. 
2017-–-19 വർഷത്തെ പ്രവർത്തനമികവിനാണ് കൃഷ്‌ണേന്ദു പുരസ്‌കാരത്തിന്‌ അർഹയായത്‌. ക്യാൻസർ രോഗികൾക്കുവേണ്ടി കേശദാനം, കാർഷിക സ്വയം പര്യാപ്ത ഗ്രാമം പദ്ധതി, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക്‌ നേതൃത്വം നൽകി. സ്കൂളിലെ വളന്റിയർ സെക്രട്ടറിയായിരുന്നു. ഇപ്പോൾ ഡൽഹി സർവകലാശാലക്ക് കീഴിലെ രാം ജാസ് കോളേജിൽ ബിഎ പൊളിറ്റിക്കൽ സയൻസ് ഒന്നാം വർഷ വിദ്യാർഥിനിയാണ്. കൽപത്തൂരിൽ പരേതനായ ഇടപ്പള്ളിക്കണ്ടി  ബാലകൃഷ്ണൻ–-സ്മിത ദമ്പതികളുടെ മകളാണ്. 
 
പ്രധാന വാർത്തകൾ
 Top