18 October Friday

സഹകരണ ബാങ്കുകൾ പ്രവർത്തന മികവിൽ മുമ്പിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 കോഴിക്കോട്‌

പ്രവർത്തന മികവിൽ കേരളത്തിലെ സഹകരണ ബാങ്കുകളും സംഘങ്ങളും വളരെയേറെ മുമ്പിലാണെന്ന്‌  നബാർഡ് ചീഫ് ജനറൽ മാനേജർ ആർ ശ്രീനിവാസൻ പറഞ്ഞു. ജില്ലാ സഹകരണ ബാങ്ക് വ്യാപാരികൾക്ക് നൽകുന്ന പിഒഎസ്  മെഷീനുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ബാങ്ക് സാങ്കേതിക രംഗത്ത്‌ കൈവരിച്ച മികവുകളും എടുത്തുപറയേണ്ടതാണ്‌.  ബാങ്കുകൾക്ക്‌ പാക്സ് ഡെവലപ്മെന്റ് സെൽ  നൽകുന്ന പിന്തുണയും മാതൃകാപരമാണ്‌.  
   പാക്സ് സെൽ പ്രവർത്തന ഫലമായി  ജില്ലയിൽ പ്രവർത്തന വിജയം കൈവരിച്ച കാക്കൂർ, കൽപ്പത്തൂർ  സഹകരണ ബാങ്കുകൾക്കുള്ള അവാർഡുകളും ചടങ്ങിൽ  വിതരണം ചെയ്തു. ബാങ്ക് ജനറൽ മാനേജർ കെ പി അജയകുമാർ അധ്യക്ഷനായി.  നബാർഡ് ജില്ലാ വികസന ഓഫീസർ ജെയിംസ് പി ജോർജ്, എൻ നവനീത് കുമാർ, സി കെ വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top