24 October Thursday

റിസ്‌വാന്‌ ഓണക്കോടിയുമായി ചങ്ങായിമാർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
കക്കോടി 
സ്‌കൂളിലെ ഓണാഘോഷങ്ങളിൽ പങ്കെടുക്കാനാകില്ലെങ്കിലും റിസ്‌വാൻ അസീസിനെ തേടി സ്‌കൂളിൽനിന്ന്‌ ‘ഓണച്ചങ്ങാതിമാർ’ വീട്ടിലെത്തി. ഓണക്കോടിയും സമ്മാനങ്ങളുമായാണ്‌ നരിക്കുനി ഗവ. ഹൈസ്‌കൂളിലെ ‘ചങ്ങാതിക്കൂട്ടം' ചങ്ങാതിമാർ കിടപ്പിലായ റിസ്‌വാന്റെ വീട്ടിലെത്തിയത്. നരിക്കുനി കുട്ട്യോട്ട്താഴം റിസ്‌വാൻ മൻസിലിലെ അബ്ദുൽ അസീസിന്റെ ഏക മകനാണ്‌ റിസ്‌വാൻ. 
ഒന്നരവയസ്സിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തലയിൽ തേങ്ങ വീണതിനെ തുടർന്നാണ്‌ റിസ്‌‌വാൻ കിടപ്പിലായത്‌. 13 വയസ്സുകാരന്റെ ചികിത്സക്കായി വൻതുകയാണ് കുടുംബം ചെലവഴിച്ചത്. സുമനസ്സുകളുടെ സഹായങ്ങളാണ് കൂലിപ്പണിക്കാരനായ അച്ഛന്റെ  ആശ്രയം.  
ഓണത്തോടനുബന്ധിച്ച് ചേളന്നൂർ ബിആർസി നടത്തുന്ന ‘ചങ്ങാതിക്കൂട്ടം’ പരിപാടിയുടെ തുടക്കമായിരുന്നു റിസ്‌വാന്റെ വീട്ടിൽ. നരിക്കുനി ജിഎച്ച്എസ്എസിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി.  പി ടി ഷാജി,  ബി വേണുഗോപാൽ, ഐ ആമിന, ഗിരിജ ചന്ദ്രശേഖരൻ, മറിയക്കുട്ടി, വിശ്വനാഥൻ,  മുഹമ്മദ് റാഫി,  പ്രധാനാധ്യാപകൻ കെ കെ ചന്ദ്രഹാസൻ, പി അബ്ദുൽ ബഷീർ, എ കെ മുഹമ്മദ് അഷ്റഫ്, കെ വിജിത്ത്കുമാർ, ആർ എം സാക്കിയ, ടീന ജോയ്, കെ റിസാന എന്നിവർ  സംസാരിച്ചു.

 

പ്രധാന വാർത്തകൾ
 Top