24 October Thursday

കാവിലുംപാറ പഞ്ചായത്ത് ഓഫീസ്‌ ഇന്ന് നാടിന്‌ സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 കുറ്റ്യാടി 

ജനപക്ഷ വികസനത്തിന്‌ മാതൃകയായ കാവിലുംപാറ പഞ്ചായത്ത്‌ ഓഫീസ്‌ പുതിയ കെട്ടിടത്തിലേക്ക്‌.  ഉത്സവാന്തരീക്ഷം പകരുന്ന ചടങ്ങിൽ ബുധനാഴ്‌ച രാവിലെ 10ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ  ഓഫീസ്‌ നാടിന്‌ സമർപ്പിക്കും. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനാകും.  തൊട്ടിൽപ്പാലത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ്‌ 1,80,00,000  രൂപ ചെലവിട്ടാണ് നിർമിച്ചതെന്ന്‌ സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയാണ് നിർമാണ പ്രവൃത്തി ഏറ്റെടുത്തത്‌.  ജനങ്ങൾക്ക് സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കാൻ സ്വന്തമായ വെബ്സൈറ്റും പ്രവർത്തനമാരംഭിച്ചു. വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി സുതാര്യമായ സേവനം ലഭ്യമാക്കുകയാണ് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ്  അന്നമ്മ ജോർജ് പറഞ്ഞു.
    മൂന്നുമാസത്തിനകം  ഐഎസ്‌ഒ സർട്ടിഫിക്കറ്റ് പഞ്ചായത്തിന്‌ ലഭ്യമാകും. സ്‌പീക്കറെയും അതിഥികളെയും വർണാഭമായ ഘോഷയാത്രയോടെ തൊട്ടിൽപ്പാലം ടൗണിൽനിന്ന്  സ്വീകരിക്കും. വാർത്താ സമ്മേളനത്തിൽ  പി പി ചന്ദ്രൻ, കെ ടി സുരേഷ്, പി സുരേന്ദ്രൻ, കെ കെ മോളി, റീന കയ്യടി, ബോബി മൂക്കൻതോട്ടം, സൂപ്പി മണക്കര എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top