06 October Thursday
രണ്ടുപേർ നീന്തി രക്ഷപ്പെട്ടു

മണൽ കടത്തിനിടെ തോണിയും 
ലോറിയും പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

പിടികൂടിയ മണലും തോണിയും

വടകര
തിരുവള്ളൂർ പെരിഞ്ചേരി കടവിലെ അനധികൃത  മണൽ കടത്ത് റവന്യൂ ഉദ്യോഗസ്ഥരും -പൊലീസും ചേർന്നുള്ള പരിശോധനയിൽ പിടികൂടി. ബുധൻ രാവിലെ 6.30ന്‌ നടത്തിയ പരിശോധനയിൽ കടവിൽ മണൽ എത്തിച്ച തോണിയും മണൽ കയറ്റുകയായിരുന്ന ടിപ്പർ ലോറിയുമാണ്‌ പിടിച്ചെടുത്തത്‌. തോണിയിലുണ്ടായിരുന്ന രണ്ടുപേർ പുഴയിൽ ചാടി നീന്തി രക്ഷപ്പെട്ടു. ടിപ്പർ ഡ്രൈവർ ആവള സ്വദേശി കരിങ്ങാട്ടുമ്മൽ രാജേഷിനെതിരെ കേസെടുത്തു. കടവിൽ അനധികൃത മണൽ കടത്ത് നടക്കുന്നതായി പ്രദേശവാസികൾ നിരന്തരം പരാതിപ്പെട്ടിരുന്നു. തുടർന്ന്‌ കടവിലേക്കുള്ള വഴിയിൽ കോൺക്രീറ്റ് കാലുകൾ സ്ഥാപിച്ച് വാഹനം കടന്നുപോകുന്നത് തടയണമെന്ന് റവന്യു അധികൃതർ അറിയിച്ചിട്ടും പഞ്ചായത്ത് അനുസരിച്ചില്ല.  ഇതിനുപിന്നാലെ പുലർച്ചെ നാലോടെ ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. വടകര ഡെപ്യൂട്ടി തഹസിൽദാർ വി കെ സുധീർ, വടകര സിഐ പി കെ ജിജേഷ്,  തിരുവള്ളൂർ വില്ലേജ് ഓഫീസർ ശാലിനി, കൺട്രോൾ റൂം എസ്ഐമാരായ ശശീന്ദ്രൻ, നൗഷാദ്, സീനിയർ സിപിഒ അഷറഫ് ചിറങ്കര, സിപിഒ ശ്രീലേഷ് എന്നിവർ നേതൃത്വംനൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top