25 September Sunday
എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിക്ക്‌ പരിക്ക്‌

ലഹരിസംഘം വിദ്യാർഥികളെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022
കൊടുവള്ളി
കൊടുവള്ളി ഗവ.കോളേജിൽ ലഹരിസംഘം വിദ്യാർഥികളെ ആക്രമിച്ചു. രണ്ടാം വർഷ വിദ്യാർഥി സുദേവിനും എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി നൈജിലിനുമാണ്‌ പരിക്കേറ്റത്‌. ഇവർ കൊടുവള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. 
ബുധൻ രാവിലെ ക്യാമ്പസിൽ വിദ്യാർഥികൾ എത്തിയപ്പോഴാണ്‌ പുറത്തുനിന്നുളള ചിലർ ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നത്‌ ശ്രദ്ധയിൽപെട്ടത്‌. 
ഇത്‌ ചോദ്യംചെയ്‌തപ്പോഴായിരുന്നു അക്രമം. കൊടുവള്ളി പൊലീസ്‌ അന്വേഷണം ആരംഭിച്ചതായി എസ്‌ഐ അനൂപ്‌  പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top