25 August Sunday

ജ്വല്ലറി കവർച്ച: പ്രതികളെ തേടി പൊലീസ് കൊൽക്കത്തയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019
കൊടുവളളി
ഓമശേരിയിലെ ജ്വല്ലറിയില്‍ തോക്ക്ചൂണ്ടി കവര്‍ച്ച നടത്തിയ പ്രതികൾക്കായി പൊലീസ് സംഘം കൊൽക്കത്തയിലേക്ക്. പ്രതികളുടെ മൊബൈൽ ലോക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. രണ്ട് ദിവസത്തിനകം സംഘം പുറപ്പെടും. മുവർ സംഘത്തിലെ ഒരാളായ നയീം അലിഖാനെ സംഭവസ്ഥലത്ത് നിന്നുതന്നെ ജീവനക്കാർ പിടികൂടിയിരുന്നു. രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ ബംഗ്ലാദേശ് സ്വദേശി അർഷദ് അലിയാണ് എന്നാണ് പൊലീസ് നിഗമനം. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ തീവണ്ടി മാർഗം സംസ്ഥാനം വിട്ടെന്നാണ‌് കരുതുന്നത്. പിടിയിലായ പ്രതിയുടെ വ്യാജ ആധാർ കാർഡ‌് മഹാരാഷ്ട്രയിലേത് ആയതിനാൽ മുംബൈയിലോ നാഗ്പുരിലോ ഇവർ തങ്ങാൻ
സാധ്യതയുള്ളതായും പൊലീസ് കരുതുന്നു. മൂവരും ബംഗ്ലാദേശ് സ്വദേശികളാണെന്നാണ‌് പൊലീസ് നിഗമനം. കഴിഞ്ഞ ശനിയാഴ‌്ച രാത്രി എട്ടിനാണ‌്   നടുവണ്ണൂര്‍ സ്വദേശി ടി കെ ജബിറിന്റെ ഉടമസ്ഥതയിലുള്ള ശാദി ഗോള്‍ഡ‌് ജ്വല്ലറിയില്‍നിന്ന്  തോക്ക് ചൂണ്ടി പന്ത്രണ്ടര പവന്റെ സ്വര്‍ണവളകള്‍ കവർന്നത്.
നിരീക്ഷണം ശക്തമാക്കും
കവർച്ചയുടെ പശ്ചാത്തലത്തിൽ ഓമശേരി പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടങ്ങളിൽ നീരീക്ഷണം ശക്തമാക്കാൻ ഓമശേരി പഞ്ചായത്ത് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇവർ താമസിക്കുന്ന കെട്ടിട ഉടമകളുടെ യോഗം 26ന് നടക്കും
പ്രധാന വാർത്തകൾ
 Top