15 December Sunday
അപ്രോച്ച‌് റോഡ‌് തകർച്ച വിജലൻസ‌് അന്വേഷിക്കും

മാഹി കനാൽ നിർമാണം: വടകരയിൽ സബ‌് ഡിവിഷണൽ ഓഫീസിന്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019
വടകര
മാഹി കനാൽ ജലപാതയുടെ നിർമാണ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന‌് വടകരയിൽ സബ‌് ഡിവിഷൻ ഓഫീസ‌് അനുവദിച്ച‌് സർക്കാർ ഉത്തരവ‌്. ഡിവൈഎഫ‌്ഐ പൊന്മേരി മേഖലാകമ്മറ്റി ഉൾപ്പെടെയുള്ള സംഘടനകൾ ഇക്കാര്യം ഉന്നയിച്ച‌് സർക്കാറിന‌് നിവേദനം നൽകിയിരുന്നു. അസി. എക‌്സിക്യൂട്ടീവ‌് എൻജിനീയർ, ഫസ‌്റ്റ‌് ഗ്രേഡ‌് ഡിവിഷൻ, സെക്കന്റ‌് ഗ്രേഡ‌് ഡിവിഷൻ എന്നിങ്ങനെ മൂന്ന‌് സെക്ഷൻ ഓഫീസുകളും ഇതിനായി അനുവദിച്ചു. 
മൂന്ന‌് ക്ലർക്ക‌്, രണ്ട‌് ടൈപിസ്റ്റ‌്, രണ്ട‌് ഓഫീസ‌് അറ്റന്റർ എന്നിങ്ങനെ തസ‌്തികകളും അനുവദിച്ചു. ജലപാത കടന്നുപോകുന്ന വഴിയിലെ പുനർനിർമിച്ച കല്ലേരിപാലത്തിന്റെ അപ്രോച്ച‌് റോഡ‌് കഴിഞ്ഞമാസം  മഴയിൽ തകർന്നിരുന്നു. 
നിർമാണത്തിന്റെ കെടുകാര്യസ്ഥതയാണ‌് തകർച്ചക്ക‌് കാരണമെന്ന‌് ചൂണ്ടികാട്ടി ഡിവൈഎഫ‌്ഐ പ്രക്ഷോഭം സംഘടിപ്പിക്കുകയും അധികൃതർക്ക‌് നിവേദനം നൽകുകയും ചെയ‌്തു. 
ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ നാട്ടുകാർ ഒപ്പിട്ട പരാതി വിജിലൻസ‌്, പൊലീസ‌് എന്നിവർക്ക‌് നൽകുകയും  ചെയ‌്തു. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട‌് കണ്ടെത്തിയതിനാലാണ‌് വിജിലൻസ‌് അന്വേഷണത്തിന‌് ഉത്തരവിട്ടത‌്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top