04 August Wednesday

സാധാരണ നിലയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെത്തുടർന്ന് കോഴിക്കോട് മൊഫ്യൂസൽ സ്റ്റാൻഡിൽ ബസ് കയറാനെത്തിയവർക്ക് ജീവനക്കാരൻ സാനിറ്റെെസർ നൽകുന്നു

കോഴിക്കോട്
അടച്ചുപൂട്ടലിൽ ഇളവ്‌ അനുവദിച്ചതോടെ   ജനജീവിതം സാധാരണ നിലയിലേക്ക്. അതിതീവ്ര മേഖലകളിൽ ഒഴികെ എല്ലായിടങ്ങളിലും   ഇളവുകൾ വന്നതോടെ കൂടുതൽ പേർ നിരത്തുകളിലിറങ്ങി. പാളയത്തും വലിയങ്ങാടിയിലുമെല്ലാം  തിരക്കനുഭവപ്പെട്ടു.    നഗരത്തിലെ പല സിഗ്നലുകളിലും വാഹനങ്ങളുടെ നീണ്ട  നിരയുണ്ടായി. ഹോട്ടലുകൾ രാവിലെ മുതൽ പ്രവർത്തിച്ചു. പാർസൽ വാങ്ങാനെത്തിയവരുടെ എണ്ണം കൂടി. ഭക്ഷ്യവസ്തുക്കൾ, പാൽ, പഴം, പച്ചക്കറി, മത്സ്യ, മാംസ കടകളിലും തിരക്കായി. പുസ്തകക്കടകൾ, ജ്വല്ലറികൾ, ചെരുപ്പുകടകൾ എന്നിവയും പ്രവർത്തിച്ചു. പകുതിയോളം സ്വകാര്യബസ്സുകളാണ്‌ സർവീസ്‌ നടത്തിയത്‌. ബസ്സുകളിൽ ഇരുന്നുള്ള യാത്രയാണ്‌ അനുവദിച്ചത്.    
 കെഎസ്ആർടിസി കോഴിക്കോട്‌  മേഖലയിൽനിന്ന്‌ 350 സർവീസ്‌  നടത്തി. വരും ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം  വർധിപ്പിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ കൂടുലുള്ള പ്രദേശങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റില്ല. യാത്രക്കാർ കൂടുതലുള്ള റൂട്ടുകൾ കേന്ദ്രീകരിച്ചാണ് സർവീസ്‌. മദ്യശാലകൾക്കു മുമ്പിലും തിരക്കാണ്‌.  സാമൂഹിക അകലം പാലിച്ച് ആളുകൾ  വരിനിൽക്കുന്ന കാഴ്ചയാണ് പലയിടത്തും. തിരക്ക് നിയന്ത്രിക്കാൻ പൊലീസ്‌  നിരീക്ഷണവും ശക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top