04 August Wednesday

ജൂണിലെ ഭക്ഷ്യകിറ്റ്‌ 
വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
കോഴിക്കോട്‌ 
കോവിഡ്‌ പ്രതിസന്ധിയുടെ കാലത്ത്‌ ഒരു കുടുംബവും പട്ടിണി കിടക്കാതിരിക്കാൻ എൽഡിഎഫ്‌ സർക്കാരിന്റെ കരുതൽ തുടരുന്നു. ജൂൺ മാസത്തിൽ ജില്ലയിൽ അനുവദിച്ച സൗജന്യ ഭക്ഷ്യക്കിറ്റിന്റെ  വിതരണം വിവിധ റേഷൻ കടകളിൽ ആരംഭിച്ചു. ഏഴര ലക്ഷത്തോളമുള്ള കാർഡുടമകൾക്ക്‌ ഇതിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ മേയിലെ കിറ്റ്‌ വിതരണം ഇപ്പോഴും തുടരുന്നുണ്ട്‌. ഇതോടൊപ്പം അന്ത്യോദയക്കാർക്കുള്ള കിറ്റും നൽകുന്നു. 
കഴിഞ്ഞ ലോക്‌ഡൗൺ കാലത്താണ്‌ അവശ്യവസ്‌തുക്കളടങ്ങിയ കിറ്റ്‌ സൗജന്യമായി വിതരണം തുടങ്ങിയത്‌. പണിക്കുപോലും പോകാൻ കഴിയാതെ കുഴങ്ങിയ സാധാരണക്കാർക്ക്‌ കിറ്റ്‌ ഏറെ ആശ്വാസമായിരുന്നു. 
പഞ്ചസാര–- ഒരു കിലോ, ചെറുപയർ–- 500 ഗ്രാം, ആട്ട –- ഒരു കിലോ, കടല –- 250 ഗ്രം, ഉഴുന്നുപരിപ്പ്‌ –-500 ഗ്രാം, പരിപ്പ്‌ 250 ഗ്രാം, മുളക്‌–- 100 ഗ്രാം, മഞ്ഞൾപ്പൊടി–-100ഗ്രാം, വെളിച്ചെണ്ണ–-അര ലിറ്റർ, ചായപ്പൊടി–- 100ഗ്രാം, ഉപ്പ്‌ –- ഒരു കിലോ എന്നിങ്ങനെ 11 ഇനങ്ങളാണ്‌ കിറ്റിലുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top