21 June Monday

വള്ളിക്കാട്ട്‌ വാസുവിന്റെ സ്‌മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021

വള്ളിക്കാട്ട്‌ വാസു രക്തസാക്ഷി കുടീരത്തിൽ പി സതീദേവി പുഷ്പചക്രം അർപ്പിക്കുന്നു

ഒഞ്ചിയം
വള്ളിക്കാട്ടെ കുടികിടപ്പ് സമരത്തിൽ പങ്കെടുത്ത് ജീവത്യാഗം ചെയ്ത  വി പി വാസുവിന്റെ അമ്പതാമത് രക്തസാക്ഷിത്വ വാർഷിക ദിനം  സിപിഐ എം നേതൃത്വത്തിൽ  സമുചിതമായി ആചരിച്ചു.  കോവിഡ്‌ പ്രോട്ടോക്കോൾ അനുസരിച്ച്‌ പ്രകടനവും അനുസ്മരണ  സമ്മേളനവും ഒഴിവാക്കി. 
കെ ടി ബസാറിലെ  രക്തസാക്ഷി കുടീരത്തിൽ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം പി സതീദേവി പുഷ്പചക്രം അർപ്പിച്ചു.  അമ്പതാം വാർഷികാചരണത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികൾ നടക്കും.  ടി എം രാജൻ അധ്യക്ഷനായി. പി പി ശ്രീജിത്ത് രക്തസാക്ഷി പ്രതിജ്ഞ ചൊല്ലി. ഏരിയാ കമ്മിറ്റിയംഗങ്ങളായ ആർ ഗോപാലൻ, വി ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു. കെ കെ പവിത്രൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top