25 May Saturday

ബസ്സും കണ്ടെയ‌്നർ ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

 

കോഴിക്കോട്
തൊണ്ടയാട് മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ്സും കണ്ടെയ‌്നർ ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.   ഡ്രൈവർ പെരുവയൽ സ്വദേശി അഖിൽ (27), യാത്രക്കാരായ ദിമാൻ(5), നടാഷ്(8), അശ്വിൻ (10) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച  രാത്രി  പത്തരക്കാണ് സംഭവം. അഖിലിനെ മെഡിക്കൽ കോളേജിലും മറ്റു മൂന്നുപേരെ ഐഎംസിഎച്ചിലും പ്രവേശിപ്പിച്ചു. പരിക്ക‌് ഗുരുതരമല്ല. 
കണ്ണൂർ വിസ്മയ അമ്യൂസ്‌മെന്റ‌് പാർക്കിൽ പോയി വരികയായിരുന്ന പെരുമണ്ണ സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിൽ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.  കർണാടക രജിസ്ട്രേഷനിലുള്ള കണ്ടെയ‌്നർ ലോറിയാണിത്. കണ്ടെയ‌്നർ ലോറി തെറ്റായ ദിശയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശം തകർന്നു.  ചില്ല് പൊട്ടിത്തെറിച്ചാണ്  നാലുപേർക്കും പരിക്കേറ്റത്. ഹൈവേ പൊലീസും ട്രാഫിക് പൊലീസിന്റെ ഫ്ലൈയിങ് സ്ക്വാഡും എത്തി‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
പ്രധാന വാർത്തകൾ
 Top