18 August Sunday

സിപിഐ എം ചേവരമ്പലം ബ്രാഞ്ച് ഓഫീസിനു നേരെ ബിജെപി ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

 

കോഴിക്കോട്
സിപിഐ എം ചേവരമ്പലം ബ്രാഞ്ച് ഓഫീസ‌് ബിജെപി സംഘം ആക്രമിച്ചു. ബുധനാഴ്ച പകൽ 1.30 ഓടെയാണ് ആക്രമണം. ബ്രാഞ്ച് ഓഫീസിനു മുമ്പിൽ കൂടിനിന്ന ബിജെപി പ്രവർത്തകർ ഒരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു. 
ചാത്തൻകുളങ്ങരത്താഴം ദിലീപ്, ദീപു, മഠത്തിൽ സനൽകുമാർ, സുബീഷ്, ഭ​ഗിലേഷ്, സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനഞ്ചോളം ബിജെപി പ്രവർത്തകാണ് ആക്രമിച്ചത്. 
സംഘം സമീപത്തെ യുവജന സ്പോർട്സ് ക്ലബ്ബിന്റെ ലൈബ്രറിയും തല്ലി ത്തകർത്തു. ആക്രമണത്തിൽ ബ്രാഞ്ച് സെക്രട്ടറി എൻ സനൂപ്, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയം​ഗം സിനാൻ ഉമ്മർ‌, ജയ്സൺ , സുനിമോൻ എന്നിവർക്ക് പരിക്കേറ്റു. ബ്രാ‍ഞ്ച് ഓഫീസിലെ കസേരകളും ലൈബ്രറിയിലെ ലൈറ്റുകളും തല്ലിത്തകർത്തു. അക്രമികൾക്കെതിരെ ചേവായൂർ പൊലീസിൽ പരാതി 
നൽകി.
പ്രധാന വാർത്തകൾ
 Top