19 May Sunday

ബിജെപിക്കൊപ്പം യുഡിഎഫിനെയും തോൽപ്പിക്കണം: ഷെയ്ക്ക് പി ഹാരിസ്

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
പേരാമ്പ്ര
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്കൊപ്പം യുഡിഎഫിന്റെയും പരാജയം ഉറപ്പാക്കണമെന്ന് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടരി ഷെയ്ക്ക് പി ഹാരിസ് പറഞ്ഞു. എൽഡിഎഫ് അരിക്കുളം പഞ്ചായത്ത് തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ നേർക്കുനേർ എതിരിടാനുള്ള ത്രാണി കോൺഗ്രസിന് ഇന്നില്ല. സംഘടനാപരമായി ദുർബലമായ പാർടിയാണ് കോൺഗ്രസ്. ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനാവില്ല. കാരണം ബിജെപിയും കോൺഗ്രസും ഒരേ ട്രാക്കിൽ സഞ്ചരിക്കുന്ന പാർടികളാണ്. വലിയ വീരവാദം മുഴക്കുന്ന കോൺഗ്രസ് 160 സീറ്റുകളിൽ മാത്രമാണ് ബിജെപിയെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top