24 June Monday

ബിജെപി സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു: മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019

കുറ്റ്യാടി നിയോജക മണ്ഡലം വനിതാ പാർലമെന്റ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി 
ബിജെപി  സർക്കാർ സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ചതായി മന്ത്രി കെ കെ  ശൈലജ  പറഞ്ഞു. പൗരന്റെ അവകാശങ്ങൾക്ക‌് ഒരുവിലയും മോഡി സർക്കാർ കൽപ്പിക്കുന്നില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുയാണ‌് കേന്ദ്രം ചെയ്യുന്നത‌്. കുറ്റ്യാടി, നാദാപുരം  മണ്ഡലം വനിതാ പാർലമെന്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
സംസ്ഥാന സർക്കാർ നടപ്പാക്കിയ ആരോഗ്യ മേഖലയിലെ ജനോപകാരപ്രദമായ പദ്ധതികളുടെ ആനുകൂല്യങ്ങൾ സാധാരണക്കാരന് നിഷേധിക്കാനുമുള്ള ശ്രമമാണ് പല പദ്ധതികളുടെ പ്രഖ്യാപനത്തിലൂടെ കേന്ദ്രം നടപ്പാക്കുന്നത്. ആയുഷ‌്‌മാൻ ഭാരത് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു. മതേതരത്വം സംരക്ഷിക്കാൻ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജന്റെ വിജയം ഉറപ്പിക്കണമെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. കക്കട്ടിലിൽ  നടന്ന ചടങ്ങിൽ കെ പുഷ്പജ അധ്യക്ഷയായി. 
നാദാപുരം മണ്ഡലം വനിതാ പാർലെമെന്റിൽ കെ പി സുമതി അധ്യക്ഷയായി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top