01 April Wednesday

വായ്‌പയും അടയ്‌ക്കുന്നില്ല; ജീവനക്കാരെ ചതിച്ച്‌ ബിഎസ്‌എൻഎൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020
കോഴിക്കോട്‌
ജീവനക്കാരുടെ വായ്‌പയും എൽഐസി പ്രിമീയവും അടയ്‌ക്കാതെ ബിഎസ്‌എൻഎൽ ചതിക്കുന്നു. മെയ്‌ മുതൽ ശമ്പളത്തിൽനിന്നുള്ള അടവുകൾ കുടിശ്ശികയാണ്‌. മാസശമ്പളം വൈകുന്നതിന്‌ പുറമെയാണീ ക്രൂരത. 
ജനുവരിയിലെ ശമ്പളവും ഇതുവരെ വിതരണം ചെയ്‌തിട്ടില്ല. ഡിസംബറിലേത്‌ വെള്ളിയാഴ്‌ചയാണ്‌ നൽകിയത്‌. ശമ്പളത്തിൽനിന്ന്‌ വായ്‌പയും ഇൻഷുറൻസും അടയ്‌ക്കുന്നവരാണ്‌ കുരുക്കിലായത്‌. അടവ്‌ കഴിച്ചുള്ള തുകയാണ്‌ ജീവനക്കാർക്ക്‌ നൽകുക. ഇങ്ങനെ ശമ്പളത്തിൽനിന്ന്‌ പിടിച്ച തുക ബാങ്കിലും മറ്റും അടയ്‌ക്കാതെയാണ്‌ ചതി.  
കഴിഞ്ഞ എട്ടുമാസമായി ഇതാണവസ്ഥ. വായ്‌പാ അടവുകൾ മുടങ്ങിയതോടെ പലരും ബാങ്കുകളുടെ നടപടി നേരിടുകയാണ്‌. സംസ്ഥാനത്ത്‌ 4593 ജീവനക്കാർ വിആർഎസ്‌ എടുത്തിട്ടും ജീവനക്കാർക്ക്‌ കൃത്യമായി ശമ്പളം നൽകാനോ പ്രവർത്തനം കാര്യക്ഷമമാക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ്‌ പരാതി.
പ്രധാന വാർത്തകൾ
 Top