25 May Saturday

പിഎഫ്ആര്‍ഡിഎ നിയമം പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

 കോഴിക്കോട് 

പിഎഫ്ആർഡിഎ നിയമം പിൻവലിക്കണമെന്ന് എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നവകേരള നിർമിതിക്കായി ജീവനക്കാർ അണിചേരുക, അഴിമതി രഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസ‌ിനായി പ്രവർത്തിക്കുക എന്നീ ആശയങ്ങളും സമ്മേളനം  മുന്നോട്ടുവച്ചു. 
സമ്മേളനത്തിന്റെ രണ്ടാംദിവസം എൻജിഒ യൂണിയൻ ഹാളിൽ നടന്ന സെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സൈനബ ഉദ്ഘാടനം ചെയ്തു. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നവലിബറൽ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പി കെ സൈനബ പറഞ്ഞു. ‘നവലിബറൽ നയങ്ങളെ  പ്രതിരോധിക്കുന്നതിൽ നവോത്ഥാന മൂല്യങ്ങളുടെ അനിവാര്യത' എന്ന വിഷയത്തിലായിരുന്നു സെമിനാർ. രാജേന്ദ്രൻ എടത്തുംകര സംസാരിച്ചു. 
സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ എം വി  മഹേഷ്, സതീശൻ ചിറയിൽ, ടി സി ഷീന, വി വിനീജ, എസ് ജെ  രാജേഷ്, ജോത്സന ജോർജ്, ഒ എം  ബിന്ദു, കെ സെറീന, പി വി അനൂപ്, സി കെ ശ്രീജിത് എന്നിവർ പങ്കെടുത്തു. 
ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എൻ കൃഷ്ണപ്രസാദ് മറുപടി പറഞ്ഞു. 
 
പ്രധാന വാർത്തകൾ
 Top