20 March Wednesday

മധു മടപ്പള്ളി അനുസ‌്മരണ ചിത്രപ്രദർശനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

 കോഴിക്കോട‌്

മധു മടപ്പള്ളി അനുസ‌്മരണ ചിത്രപ്രദർശനത്തിന‌് ‌അദ്ദേഹത്തിന്റെ ഒന്നാം ചരമ വാർഷികത്തിൽ ആർട‌് ഗ്യാലറിയിൽ തുടക്കമായി. ഇൻസെർച്ച‌് ഓഫ‌് എർത്ത് എന്ന സീരീസിലെ ചിത്രങ്ങളാണ‌് പ്രദർശനത്തിലെ പ്രധാന ആകർഷണം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധമാണ‌് ഈ സീരീസിലുള്ള ചിത്രങ്ങളിലെ പ്രമേയം. കഴിഞ്ഞ വർഷം ഫെബ്രുവരി 17നായിരുന്നു മധു മടപ്പള്ളി നിര്യാതനായത‌്.  
അസുഖത്തെ തുടർന്ന‌് തീരെ വയ്യാതായ സമയത്ത് കൃത്യമായ രൂപരേഖയില്ലാതെ  വരച്ച  ഫ്രെയ‌്മുകൾ ലാസ‌്റ്റ‌് സ‌്ട്രോക്ക‌് എന്ന പേരിലും പ്രദർശിപ്പിക്കുന്നു.  ജീവിതത്തിന്റെ അവസാന കാലത്ത‌് മധു മടപ്പള്ളി വരച്ച ഈ ചിത്രത്തിന‌് ഭാര്യ ജോളി എം സുധൻ ആണ‌് ലാസ‌്റ്റ‌് സ‌്ട്രോക്ക‌് എന്ന‌് പേരിട്ടത‌്.  
പ്രദർശനം പുരുഷൻ കടലുണ്ടി എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. പോൾ കല്ലാനോട‌് ‌ അധ്യക്ഷനായി. ഇരിങ്ങൽ കൃഷ‌്ണൻ, പ്രദീപ‌് ചൊക്ലി എന്നിവർ സംസാരിച്ചു. പി വി ബാലൻ സ്വാഗതവും ജോളി എം സുധൻ നന്ദിയും പറഞ്ഞു. പ്രദർശനം 24ന‌് സമാപിക്കും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top