കുറ്റ്യാടി
ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് നടന്നിട്ട് അഞ്ച് മാസമായിട്ടും പ്രശ്നത്തിന് പരിഹാരം കാണാതായത്തോടെ നിക്ഷേപകർ അനിശ്ചിതകാല സമരം തുടങ്ങി. തിങ്കളാഴ്ച മാനേജിങ് ഡയറക്ടർ വി പി സബീറിന്റെയും മാനേജർ ആഷിറിന്റെയും വീട്ടിനുമുന്നിലാണ് പ്രതിഷേധ ധർണ നടന്നത്. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു
കനത്ത പൊലീസ് കാവലിലായിരുന്നു പ്രതിഷേധം. പാലേരി ടൗണിൽ നിന്നുമാരംഭിച്ച് പ്രകടനമായാണ് പ്രക്ഷോഭകർ എത്തിയത്. ധർണ ഇ എ റഹ്മാൻ കരണ്ടോട് ഉദ്ഘാടനം ചെയ്തു. പി സുബൈർ കുറ്റ്യാടി അധ്യക്ഷനായി. ജിറാഷ് പേരാമ്പ്ര, നൗഫൽ ദേവർകോവിൽ, മൂസ ഹാജി വാണിമേൽ, പി കെ മഹബൂബ് , സലാം മാപ്പിളാണ്ടി, ഷമീമ ഷാജഹാൻ, നബീസ എന്നിവർ സംസാരിച്ചു. നിക്ഷേപകരുടെ നിക്ഷേപം തിരിച്ചു കിട്ടുന്നത് വരെ ശക്തമായ സമരം തുടരുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. എല്ലാ ഉടമകളുടെയും മാനേജർമാരുടെയും വീടുകൾക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ആക്ഷൻ കമ്മറ്റിയുടെ തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..