മുക്കം
കേന്ദ്ര ട്രാൻസ്പോർട്ട് നയത്തിന്റെ മറവിൽ ഗുഡ്സ് വാഹനങ്ങളെ വഴിയിൽ തടഞ്ഞ് വൻ പിഴ ചുമത്തുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണമെന്ന് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) തിരുവമ്പാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. അന്യായ പരിശോധനക്കെതിരെ 20ന് പ്രതിഷേധ ധർണ നടത്തും.
കാരശേരി ഡിന്റോഷ് നഗറിൽ യൂണിയൻ ജനറൽ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് ജോണി ഇടശ്ശേരി അധ്യക്ഷനായി.
സെക്രട്ടറി എ സി ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം ടി വിശ്വനാഥൻ, ഏരിയാ പ്രസിഡന്റ് വി കെ വിനോദ്, എം വി കൃഷ്ണൻകുട്ടി, കരീം കുടത്തായ്, അനീഷ് താമരശേരി, ടി എൻ ബിജു എന്നിവർ സംസാരിച്ചു. കെ പി വിനു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ജോണി ഇടശ്ശേരി (പ്രസിഡന്റ്), എ സി ശ്രീകുമാർ (സെക്രട്ടറി), എൻ ബിജു (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..