25 May Wednesday

ഗ്യാസ്‌ സിലിൻഡറിന്‌ തീപിടിച്ചു; വിദ്യാർഥിയുടെ 
ഇടപെടലിൽ ഒഴിവായത്‌ വൻ ദുരന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
ബാലുശേരി
ഗ്യാസ് സിലൻഡറിന് തീപിടിച്ച് വൻ ദുരന്തമാവേണ്ട സാഹചര്യം വിദ്യാർഥിയുടെ അവസരോചിത ഇടപെടലിൽ  ഒഴിവായി. പ്രദേശശവാസിയായ അഖിൽബാബുവാണ്‌ രക്ഷകനായത്‌.   ഡിവൈഎഫ്ഐ കേളോത്ത് വയൽ യൂണിറ്റിന്റെ  നേതൃത്വത്തിൽ  നടന്ന ധീരജ് അനുസ്മരണ ജ്വാലയിലേക്ക് പ്രവർത്തകരെ വിളിച്ചുകൂട്ടുന്നതിനിടയിലാണ് നെല്ലിയുള്ള പറമ്പിൽ സെമീറിന്റെ വീട്ടിലെ ഗ്യാസ് സിലിൻഡറിൽനിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്‌.  വീട്ടുകാരുടെ നിലവിളി കേട്ട   അഖിൽ മറ്റൊന്നും ആലോചിക്കാതെ  ഓടിയെത്തുമ്പോൾ   സിലിൻഡറിൽ നിന്നും തീ കത്തി പടരുകയായിരുന്നു.  ഗൃഹനാഥയും ചെറിയ കുട്ടികളും പരിഭ്രാന്തരായി നിൽക്കുമ്പോൾ വീട്ടിലെ  ചവിട്ടി നനച്ച് സിലിൻഡറിന് മീതെയിട്ട് തീയണയ്ക്കുകയായിരുന്നു. കണക്‌ഷൻ ഉരുകിച്ചേർന്നതിനാൽ അത് വിച്ഛേദിക്കാൻ സാധിച്ചില്ല.   പേരാമ്പ്രയിൽ നിന്നും ഫയർഫോഴ്സെത്തിയാണ്‌ ഇതു പരിഹരിച്ചത്‌.  കല്ലാനോട് സെന്റ്‌ മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ അഖിൽ ബാബു ഡിവൈഎഫ്ഐ കേളോത്ത് വയൽ യൂണിറ്റ് പ്രസിഡന്റും എസ്എഫ്ഐ കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top