കൊടുവള്ളി
കൊടുവള്ളിയിലെ വികസനത്തിന് ആവശ്യമായ നടപടിൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവ് കൊടുവള്ളിയുടെ നേതൃത്വത്തിൽ അടുത്ത മാസം ആദ്യം ജനകീയ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏറെ നാളായി ഉന്നയിക്കുന്ന കൊടുവള്ളിയിലെ ഐടിഐയുടെ കെട്ടിടത്തിന്റെ കാര്യത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ തീരുമാനമാവുകയാണ്. കൊടുവള്ളിയുടെ ഗതാഗത കുരുക്കിന് പരിഹാരമാവുന്ന സിറാജ് ഫ്ളൈ ഓവർ ബൈപാസ് നടപ്പാക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ സി പി ഫൈസൽ, കമ്മിറ്റി ഭാരവാഹികളായ എം പി അബ്ദുറഹ്മാൻ, പി സി ജമാൽ, കെ വി അരവിന്ദാക്ഷൻ, എൻ വി നൂർ മുഹമ്മദ്, സി ബഷീർ, ഒ കെ നജീബ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..