21 February Thursday

തണ്ടായത്തിൽതാഴെ വയലിൽ കൊയ‌്ത്തുത്സവം

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019
നാദാപുരം 
ഇരുപത് വർഷത്തിലേറെയായി തരിശായി കിടന്ന വാണിമേൽ പഞ്ചായത്തിലെ വേർക്കടവ് തണ്ടായത്തിൽതാഴെ വയലിൽ നെൽക്കൃഷി വിളവെടുത്തു. 
തൂണേരി ബ്ലോക്ക് പഞ്ചായത്ത്  വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാടശേഖര സമിതി നെൽകൃഷി ചെയ്തത്. ആദ്യഘട്ടത്തിൽ അഞ്ച‌് ഏക്കർ സ്ഥലത്താണ് വിളവെടുപ്പ് നടത്തിയത്.ജനപ്രതിനിധികളുടെയും കർഷകരുടെയും ഭൂഉടമകളുടെയും തൊഴിലാളികളുടെയും സാന്നിധ്യത്തിൽ നടത്തിയ ജനകീയ കൊയ‌്ത്തുത്സവം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് സി എച്ച് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 
പഞ്ചായത്ത് പ്രസിഡന്റ‌് ഒ സി ജയൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ‌് കെ വി നസീറ, സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻമാരായ കെ ചന്തു, എം കെ മജീദ്, അഷ്റഫ് കൊറ്റല, പഞ്ചായത്തംഗങ്ങളായ തെങ്ങലക്കണ്ടി അബ്ദുല്ല, നജ്മ കുനിയിൽ, കെ പി രാജീവൻ, പാടശേഖരസമിതി അംഗങ്ങളായ ശേഖരൻ, സി വി മൊയ്തീൻഹാജി, ടി എം വി കുഞ്ഞമ്മദ്, കെ കെ മുഹമ്മദലി, കൃഷി അസി. ഡയറക്ടർ സിന്ധു, കൃഷി ഓഫീസർ നിഖിൽ ആർ പിള്ള എന്നിവർ സംസാരിച്ചു.  
പ്രധാന വാർത്തകൾ
 Top