13 December Friday

പവർ ഹൈവേ: സർക്കാരിന് അഭിവാദ്യവുമായി വൈദ്യുതി ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
ഒഞ്ചിയം
 ഇടമൺ  കൊച്ചി വൈദ്യുത ഇടനാഴി യാഥാർഥ്യമാക്കിയ കേരള സർക്കാരിന് അഭിവാദ്യം അർപ്പിച്ച്‌ കെഎസ്ഇബി ജീവന  ക്കാർ വാഹന ജാഥ സംഘടിപ്പിച്ചു.  നാദാപുരം റോഡിൽനിന്ന്‌ ആരംഭിച്ച ജാഥയ്ക്ക് വടകര പുതിയ ബസ് സ്റ്റാന്റ്, പയ്യോളി ടൗൺ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. 
     വടകര ഇലക്ടിക്കൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു), കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായാണ് ജാഥ സംഘടിപ്പിച്ചത്. നാദാപുരം റോഡിൽ സിപിഐ എം ഏരിയാ സെക്രട്ടറി ടി പി  ബിനീഷ് ഉദ്ഘാടനംചെയ്തു.  പ്രീതി കേശൻ, ദിപിൻദാസ്, മുരളി, സുരേഷ് ചെറിയാണ്ടിയിൽ, എം ഷാജി, കെ രജീഷ്, വി കെ ശശി, കെ അജയകുമാർ എന്നിവർ സംസാരിച്ചു. സമാപന പരിപാടിയിൽ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ പ്രമോദ് സംസാരിച്ചു.

 

പ്രധാന വാർത്തകൾ
 Top