കോഴിക്കോട്
ബാബ്റി കേസിൽ സുപ്രീംകോടതി വിധിക്കെതിരെ ദേശീയ നേതൃത്വവുമായി ആലോചിച്ച് ഇടപെടൽ ഹർജി നൽകാൻ ഐഎൻഎൽ സംസ്ഥാന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
വിധി സംബന്ധിച്ച് തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ ചർച്ച സംഘടിപ്പിക്കും. ബാബ്റി, ശബരിമല വിഷയങ്ങളിലെ വിധികൾ ജനാധിപത്യ മതേതര മുല്യങ്ങൾ അട്ടിമറിക്കുന്നതാണ്. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തും. സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൾ വഹാബ് അധ്യക്ഷനായി. അഹമ്മദ് ദേവർകോവിൽ, ഡോ. എ എ അമീൻ, കെ എസ് ഫക്രുദ്ധീൻ, എം എം മായിൻ, എച്ച് മുഹമ്മദലി, സി എച്ച് മുസ്തഫ, ഒ പി കോയ, പ്രിയ ബിജു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതവും നാസർ കോയ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..