03 December Friday

കളരി അക്കാദമി യാഥാർഥ്യമാക്കും: മന്ത്രി റിയാസ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

ഗുരുക്കൾസ് കളരി ഗ്രാമം പൈതൃക മ്യൂസിയം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യുന്നു

വടകര
വടകര നഗരസഭ മുന്നോട്ടുവച്ച കളരി അക്കാദമി നടപ്പാക്കാൻ ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്ന്‌ ശ്രമം ഉണ്ടാവുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള കടത്തനാട് കെ പി ചന്ദ്രൻ ഗുരുക്കൾ സ്മാരക കളരിയിലെ ഗുരുക്കൾസ് കളരി ഗ്രാമം പൈതൃക മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
നഗരസഭ ചെയർപേഴ്സൻ കെ പി ബിന്ദു അധ്യക്ഷയായി. കെ മുരളീധരൻ എംപി, കൗൺസിലർമാരായ കെ എം ഹരിദാസൻ, പി കെ സിന്ധു, ഫോക്‌ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലാവ്‌ലിൻ, അഡ്വ. റിനീഷ് പുത്തലത്ത്, കെ രൂപേഷ് കുമാർ, ശ്രീകലാ ലക്ഷ്മി, സുമേഷ്, വി എം ഷിജിത്ത്, കണാരൻ ഗുരുക്കൾ, മൊയ്തീൻ കുട്ടി ഗുരുക്കൾ തുടങ്ങിയവർ സംസാരിച്ചു. 
കെ വി ശശി സ്വാഗതവും കെ വി മുഹമ്മദ് ഗുരുക്കൾ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top