21 November Thursday

ജില്ലാ മത്സരത്തിന്‌ സംഘാടകസമിതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

ദേശാഭിമാനി അക്ഷരമുറ്റം ജില്ലാ മത്സരത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ടി കെ അരവിന്ദാക്ഷൻ ഉദ്‌ഘാടനം ചെയ്യുന്നു

 കോഴിക്കോട്‌
അറിവിന്റെ പുതിയ ചക്രവാളങ്ങൾ തീർക്കുന്ന ഒഡീസിയ–-ദേശാഭിമാനി  അക്ഷരമുറ്റം ക്വിസ്‌ ജില്ലാ മത്സരത്തിന്‌ സംഘാടകസമിതിയായി.
കാരപ്പറമ്പ്‌ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന യോഗത്തിൽ അധ്യാപകരും രക്ഷിതാക്കളും രാഷ്‌ട്രീയ –-സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു.
നവംബർ മൂന്നിന്‌ കാരപ്പറമ്പ്‌  ജിഎച്ച്‌എസ്‌എസിലാണ്‌  മത്സരം. യോഗം കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ടി കെ അരവിന്ദാക്ഷൻ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂൾ പ്രിൻസിപ്പൽ എ രമ അധ്യക്ഷയായി. ദേശാഭിമാനി യൂണിറ്റ്‌ മാനേജർ ഒ പി സുരേഷ്‌, ഒ സദാശിവൻ, പി ടി എ പ്രസിഡന്റ്‌ നജീം മാളിയേക്കൽ, കെ ഭാർഗവൻ, പ്രധാനാധ്യാപിക പി ഷാദിയ ബാനു, കെ പി സലീം, കെ സുധീർകുമാർ, എൻ രാധാമോഹൻ, ഡോ. കെ കെ കുഞ്ഞമ്മദ്‌ എന്നിവർ സംസാരിച്ചു.
പി രഞ്‌ജിത്ത്‌ സ്വാഗതവു എം രാജേഷ്‌ബാബു നന്ദിയും പറഞ്ഞു.
സംഘാടക സമിതി രക്ഷാധികാരികളായി സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ പ്രദീപ്‌കുമാർ എംഎൽഎ, ഒഡീസിയ ഗ്രൂപ്പ്‌ ചെയർമാൻ പി ശശിധരൻ എന്നിവരെ തെരഞ്ഞെടുത്തു.
 ഒ സദാശിവനാണ്‌ ചെയർമാൻ. ഒ പി സുരേഷ്‌ ജനറൽ കൺവീനർ.
 എ രമ, നജീം മാളിയേക്കൽ, പി ലക്ഷ്‌മണൻ, ടി ആർ മധുകുമാർ (വൈസ്‌ ചെയർമാൻമാർ) ഡോ. കെ കെ കുഞ്ഞമ്മദ്‌, പി രഞ്ജിത്ത്‌, കെ പ്രേമനാഥ്‌ (കൺവീനർമാർ), എം എം ലത, ബീനാ രാജൻ, പ്രൊഫ. പി ടി ലത്തീഫ്‌ (ജോയിന്റ്‌ കൺവീനർമാർ).
സബ്‌ കമ്മിറ്റി ഭാരവാഹികൾ:  
പ്രോഗ്രാം: പ്രൊഫ. സി പി അബൂബക്കർ (ചെയർമാൻ), ടി ആർ മധുകുമാർ, ടി കെ രമേഷ്‌ബാബു (വൈസ്‌ ചെയർമാൻമാർ), എ പി സജിഷ (ജോയിന്റ്‌ കൺവീനർ).
അക്കാദമിക്‌ കമ്മിറ്റി: ടി കെ അരവിന്ദാക്ഷൻ  (ചെയർമാൻ), പി ഷാദിയ ബാനു, കെ രാജി (വൈസ്‌ ചെയർമാൻമാർ), ടി ദേവാനന്ദൻ (കൺവീനർ), എ എം നൂറുദ്ധീൻ മുഹമ്മദ്‌, ഷിനോദ്‌ കുമാർ (ജോയിന്റ്‌ കൺവീനർ).
പബ്ലിസിറ്റി: ഷിബു മുഹമ്മദ്‌ (ചെയർമാൻ), കെ ടി വിനോദ്‌, രാധാമോഹൻ (വൈസ്‌ ചെയർമാൻമാർ), പി വി ജീജോ (കൺവീനർ), സി പ്രജോഷ്‌കുമാർ (ജോയിന്റ്‌ കൺവീനർ).
റിസപ്‌ഷൻ ആൻഡ്‌ രജിസ്‌ട്രേഷൻ: എ എം നൂറുദ്ധീൻ മുഹമ്മദ്‌ (ചെയർമാൻ),  ഐ അനിത (വൈസ്‌ ചെയർമാൻ), പി പി ഷൈജു (കൺവീനർ), വന്ദനാകൃഷ്‌ണ (ജോയിന്റ്‌ കൺവീനർ).
അറേഞ്ച്‌മെന്റ്‌ കമ്മിറ്റി: സി പി അനിൽകുമാർ (ചെയർമാൻ), ഭാർഗവൻ കരുവിശേരി (വൈസ്‌ ചെയർമാൻ), ഒ ലതീഷ്‌ (കൺവീനർ), കെ ബൈജുനാഥ്‌(ജോയിന്റ്‌ കൺവീനർ).
ഭക്ഷണം: കെ പി സലീം  (ചെയർമാൻ), സി പി നാസർ (കൺവീനർ), ടി കുഞ്ഞിരാമൻ (ജോയിന്റ്‌ കൺവീനർ).
വളന്റിയർ:  കെ സുധീർ (ചെയർമാൻ), ശിവാനന്ദൻ നെല്ലികാവ്‌ (വൈസ്‌ ചെയർമാൻ), കെ വിനയരാജൻ (കൺവീനർ), കെ പി സോമൻ  (ജോയിന്റ്‌ കൺവീനർ).
സ്‌റ്റേജ്‌ ആൻഡ്‌ ഡക്കറേഷൻ: പി സുധാകരൻ (ചെയർമാൻ), വി എം മനോജ്‌ (വൈസ്‌ ചെയർമാൻ), എ റിദീഷ്‌ (കൺവീനർ), പി വിനോദ്‌കുമാർ (ജോയിന്റ്‌ കൺവീനർ).
16 ഉപജില്ലകളിൽ നടത്തിയ മത്സരത്തിലെ വിജയികളാണ്‌ ജില്ലാ മത്സരത്തിൽ പങ്കെടുക്കുക.
പ്രധാന വാർത്തകൾ
 Top