21 October Thursday

ബാലുശേരി മിനി സിവിൽ സ്റ്റേഷൻ തറക്കല്ലിടൽ നാളെ

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

 ബാലുശേരി 

ബാലുശേരി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം ശനിയാഴ്‌ച രാവിലെ 10.30ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി കെ രാജൻ അധ്യക്ഷനാകും. പറമ്പിന്റെ മുകളിലെ 72 സെന്റ് സ്ഥലത്താണ് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നത്. 15 കോടി രൂപയാണ് കെട്ടിടത്തിനായി സർക്കാർ അനുവദിച്ചത്. ആറുനിലകളിലായാണ് കെട്ടിടം. 
മിനി സിവിൽ സ്റ്റേഷൻ വരുന്നതോടെ ബാലുശേരിയിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളെല്ലാം ഒരു കുടക്കീഴിലാകും. സബ് ട്രഷറി, വില്ലേജ് ഓഫീസ്, എക്‌സൈസ് ഓഫീസ്, എഇഒ ഓഫീസ്, കൃഷിഭവൻ, ഐസിഡിഎസ് ഓഫീസ്, രജിസ്ട്രാർ ഓഫീസ്, എംപ്ലൊയ്‌മെന്റ് ഓഫീസ് എന്നിവയെല്ലാം സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റും. പ്രവൃത്തി ഉദ്‌ഘാടനത്തിന്‌ സ്വാഗതസംഘം രൂപീകരണയോഗം കെ എം സച്ചിൻ ദേവ് എംഎൽഎ ഉദ്ഘാടനംചെയ്തു. ടി എം ശശി, എം കെ അസ്സയിനാർ, പി എൻ അശോകൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത (ചെയർപേഴ്സൺ), പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് (കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top