28 October Thursday

ബോംബ് സ്ഫോടനം: അന്വേഷണം ഊർജിതമാക്കണം– സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
നാദാപുരം
വാണിമേൽ വെള്ളിയോട്‌ തുടർച്ചയായുണ്ടാകുന്ന ബോംബ് സ്ഫോടനത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് സിപിഐ എം വാണിമേൽ ലോക്കൽ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.  പഞ്ചായത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിൽ വെള്ളിയോട് പ്രദേശത്ത് നിരന്തരമായി ഉണ്ടാകുന്ന ബോംബ് സ്ഫോടനങ്ങൾ
നാട്ടുകാർക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മൂന്നുതവണയാണ് ഇരുട്ടിന്റെ മറവിൽ സ്ഫോടനങ്ങൾ നടന്നത്. ആദ്യം നിർമാണത്തിലിരിക്കുന്ന വീടിനു നേരെയും രണ്ടാംതവണ  ആളൊഴിഞ്ഞ പറമ്പിലും ഇന്നലെ അർധരാത്രി വെള്ളിയോട് മദ്രസക്ക് സമീപമുള്ള മതിലിലുമാണ് ബോംബ്  പതിച്ചത്. തുടർച്ചയായ ഈ സ്ഫോടനങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തി. വാണിമേലിൽ സമാധാനകാംക്ഷികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തുടർച്ചയായി നടത്തിയ  പ്രവർത്തനങ്ങളുടെ ഫലമായി  നാട്ടിൽ കൈവന്ന സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികളെ തിരിച്ചറിഞ്ഞ്‌ ഒറ്റപ്പെടുത്തണം.  നാട്ടിൽ അരാജകത്വം സൃഷ്ടിച്ച്‌ മുതലെടുപ്പ് നടത്തുന്ന സാമൂഹ്യദ്രോഹികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ  പൊലീസ് ഊർജിതമായ അന്വേഷണം നടത്തണമെന്നും ലോക്കൽ കമ്മിറ്റി  ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top