20 October Tuesday

സൈമൺ ബ്രിട്ടോ ആർട്ട് ഗ്യാലറി ഉദ്ഘാടനം 20ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

 

ചേമഞ്ചേരി 
 പഞ്ചായത്തിലെ കാപ്പാട് നിർമിച്ച സൈമൺ ബ്രിട്ടോ ആർട് ഗ്യാലറി ഉദ്ഘാടനത്തിന് തയ്യാറാകുന്നു.  ചിത്രപ്രദർശനത്തിന്‌ വേദി സജ്ജമാക്കിയതിനൊപ്പം ചരിത്ര മ്യൂസിയവും ലൈബ്രറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.  20ന്‌ വൈകിട്ട്‌ നാലിന്‌ കാപ്പാട് ടൂറിസം കേന്ദ്രത്തിന് സമീപമുള്ള ആർട്ട് ഗ്യാലറി  നിയമസഭാംഗം ജോൺ ഫെർണാണ്ടസ് നാടിന്‌ സമർപ്പിക്കും.
2007–-08 കാലഘത്തിലാണ്‌ ആർട്ട്‌ ഗ്യാലറി നിർമാണത്തിന്‌ തുടക്കമാകുന്നത്‌.  നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്ന സൈമൺ ബ്രിട്ടോ ആസ്തി വികസന ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ  അനുവദിച്ചിരുന്നു. അന്നത്തെ കൊയിലാണ്ടി എംഎൽഎ  പി വിശ്വൻ നിർമാണത്തിന്‌ നേതൃത്വം നൽകുകയും ചെയ്തു. കെട്ടിടം പണി പൂർത്തിയായെങ്കിലും വർഷങ്ങളോളം  അനാഥമായി കിടന്നു. കാടുമൂടി സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. തുടർ‌ന്ന‌്‌‌‌ ആർട്ട്‌ ഗ്യാലറിയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് നിലവിലെ പഞ്ചായത്ത്‌  ഭരണസമിതിയാണ്. കെട്ടിടവും സ്ഥലവും പഞ്ചായത്തിന് ലഭ്യമാക്കണമെന്ന അഭ്യർഥന മാനിച്ച് അന്നത്തെ കലക്ടർ  യു വി ജോസ് സർക്കാർ തലത്തിൽ ഇടപെട്ട്  നടപ്പാക്കി.  
കെട്ടിടം പുതുക്കിപ്പണിയാൻ  കെ ദാസൻ എംഎൽഎയുടെ സഹായത്തോടെ  നിയമസഭ നോമിനേറ്റ് അംഗം  ജോൺ ഫെർണാണ്ടസിനെ സമീപിച്ചു. തുടർന്ന്‌ അദ്ദേഹം 25 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞവർഷം ആരംഭിച്ച പുതുക്കിപ്പണിയൽ പൂർത്തിയായി. ‌‌‌‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top