22 October Thursday

എഫ്എൽടിസിയാക്കാൻ കലക്ടറുടെ നിർദേശം തണൽ അഗതിമന്ദിരത്തിൽ 92 പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

 

നാദാപുരം
എടച്ചേരി തണൽ  അഗതിമന്ദിരത്തിൽ 92 പേർക്ക്‌ കോവിഡ്‌. ഇവിടത്തെ അന്തേവാസികളിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ്‌ രോഗം കണ്ടെത്തിയത്‌.   അഗതിമന്ദിരം  ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കാൻ കലക്ടർ നിർദേശംനൽകി. കഴിഞ്ഞ ദിവസം തണലിലെ ജീവനക്കാർ ഉൾപ്പെടെയുള്ള 27 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആകെ 119 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കലക്ടർ സാംബശിവറാവു തണൽ സന്ദർശിച്ച് സ്ഥിതിഗതി  വിലയിരുത്തി. ഇവിടെ 237 അന്തേവാസികളും 46 ജീവനക്കാരുമാണുള്ളത്‌.
 പഞ്ചായത്ത് പ്രസിഡന്റ്‌ ടി അരവിന്ദാക്ഷൻ, ഡിപിഎം ഡോ.നവീൻ, മെഡിക്കൽ ഓഫീസർ ഡോ. ആദർശ്, എച്ച്ഐ സജീവൻ, ഡോക്ടർ ഇദ്രീസ്  എന്നിവരും അഗതിമന്ദിരത്തിലെത്തി. 
അവശതയുള്ള രോഗികളെ കോഴിക്കോട്ടെ  ആശുപത്രിയിലേക്ക് മാറ്റാനും തീരുമാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top