24 August Saturday

കോൺഗ്രസ‌് നേതൃത്വത്തിനെതിരെ വിമര്‍ശവുമായി കെഎസ‌്‌യു

സ്വന്തം ലേഖകൻUpdated: Wednesday Jul 17, 2019

 

 
കോഴിക്കോട് 
കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശവുമായി  കെഎസ‌്‌യു. തിരുവമ്പാടി കക്കാടംപൊയിലിൽ നടന്ന ‘പ്രായാൺ' ജില്ലാ ക്യാമ്പ് അം​ഗീകരിച്ച പ്രമേയത്തിലാണ് കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശം  ഉന്നയിക്കുന്നത്. നേതാക്കളുടെ പെട്ടിപിടിക്കാനും സ്തുതി പാടാനും നടക്കുന്നവർ സംഘടനയ‌്ക്ക‌് ഭാരമാണെന്ന‌് പ്രമേയം പറയുന്നു.  ഏത് നിമിഷവും ജംബ് ചെയ്യുന്ന ജംബോ കമ്മിറ്റികൾ അല്ല ആവശ്യം. സംഘടനയെ ജനങ്ങളോട് അടുപ്പിക്കുന്ന നേതൃത്വമാണ് വേണ്ടത‌്.   
ആദർശവും മൂല്യവുമില്ലാത്തവരെ പാർലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിപ്പിക്കുമ്പോൾ പണവും അധികാരവും കണ്ട് മറുകണ്ടം ചാടുമെന്നതിന്റെ ഉത്തമ ഉ​ദാഹരണമാണ് ​ഗോവയും കർണാടകയും. താഴെതട്ടുമുതൽ ദേശീയ തലം വരെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം. 
കരാർ അടിസ്ഥാനത്തിൽ കമ്പനികൾ ജീവനക്കാരെ നിയമിക്കുന്നത് പോലെ  ടാലന്റ് ഹണ്ട് നടത്തി യൂത്ത് കോൺ​ഗ്രസ് നേതാക്കളെ തെരഞ്ഞെടുക്കുന്നത് അവസാനിപ്പിക്കണം.  
കെഎസ‌്‌യു ഉണ്ടോ, കെഎസ‌്‌യു എവിടെ എന്നൊക്കെ പാർടിയോ​ഗങ്ങളിൽ പ്രസം​ഗിക്കുന്ന നേതാക്കൾ സ്വന്തം മക്കളെയെങ്കിലും അനുഭാവികളാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ  സംഘടന അനുഭവിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരമാകുമെന്നും പ്രമേയം  വിമർശിക്കുന്നു.
പ്രധാന വാർത്തകൾ
 Top