24 August Saturday

വിഇജിഎഎം പദ്ധതി: സംഘാടക സമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

 

വടകര
നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘‌സ‌്പെയ‌്സി'ന്റെ ഭാഗമായി മൂന്നാം വാർഡിൽ നടപ്പാക്കുന്ന വിജിഇഎഎം (വില്ലേജ് എജ്യുക്കേഷൻ ഗ്രൂപ്പ് ഫോർ അക്കാദമിക‌് മെൻണ്ടറിങ‌്) പദ്ധതിയുടെ സംഘാടകസമിതി രൂപീകരിച്ചു. ആദ്യഘട്ടമായി വാർഡിൽ സർവേ നടത്തി വിദ്യാർഥികളുടെയും വിദ്യാസമ്പന്നരായ ആളുകളുടെയും വിവരങ്ങൾ ശേഖരിക്കും.തുടർന്ന് വിദ്യാർഥികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിക്കും. ആഗസ്ത് മുതൽ ജനുവരി വരെയുള്ള കാലയളവിൽ ഇംഗ്ലീഷ്, മലയാളം, ഗണിതം, ശാസ്ത്രം എന്നീ മേഖലകളിൽ പരിശീലനം നൽകി വിദ്യാർഥികളുടെ നിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. 
എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പിഎസ്‌സി എന്നീ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രത്യേക പരിശീലനവും നൽകും. പദ്ധതി പ്രവർത്തനം വിശദീകരിക്കാൻ പുളിഞ്ഞോളി എസ്ബി സ്കൂളിൽ നടന്ന യോഗം നഗരസഭാ ചെയർമാൻ കെശ്രീധരൻ ഉദ‌്ഘാടനം ചെയ്തു. വി ഗോപാലൻ അധ്യക്ഷനായി. കൗൺസിലർ പി അശോകൻ സ്വാഗതം പറഞ്ഞു. 
ഡയറ്റ് ലക്ചറർ വി ആർ പ്രേംജിത്. പി കെ സതീശൻ, പി പി രാജൻ, കെ വി രാജൻ, ദിനേശൻ, ബി കെ ചാന്ദ്നി, കെ  വിജയൻ, കെ സുനിൽ, കെ സി പവിത്രൻ, ടി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിഇജിഎഎം ഭാരവാഹികൾ: പി അശോകൻ(ചെയർമാൻ), സി എച്ച് സുഭാഷ്, വി സി ലീല, കെ പി നിസാർ (വൈസ് ചെയർമാൻ), കെ വിജയൻ(കൺവീനർ), സുനീത് ബക്കർ, കെ സുനിൽ (ജോ. കൺവീനർ).
പ്രധാന വാർത്തകൾ
 Top