24 August Saturday

സുവേഗ സോഫ്റ്റ്‌വെയർ നഗരസഭയിലും നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

 

വടകര
കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട സുവേഗ സോഫ്റ്റ്‌വെയർ വടകര നഗരസഭയിലും നടപ്പാക്കണമെന്ന് നഗരസഭാ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംവിധാനം നിലവിൽ വന്നാൽ അപേക്ഷ നൽകിയ ഗുണഭോക്താവിന്‌ അഞ്ച‌് മിനിറ്റിനുള്ളിൽ തന്നെ അപേക്ഷയുടെ വിവരങ്ങൾ ലഭിക്കുന്ന സന്ദേശം ലഭിക്കും. പെർമിറ്റ് ലഭിക്കാൻ കാലതാമസവും ഉണ്ടാകില്ല. നഗരത്തിലെ ഗതാഗതക്കുരുക്കിന‌് പരിഹാരം കാണണമെന്നും കൗൺസിലിൽ ആവശ്യമുയർന്നു.  പൊലീസ‌്, ആർടിഒ ഉൾപ്പെട്ട സമിതിയാണ‌് പൊതുവായ തീരുമാനം കൈകൊണ്ടതെന്നും ഇത‌് സംബന്ധിച്ച‌് ഹൈക്കോടതിയിൽ കേസ‌് നിലവിലുണ്ടെന്നും ചെയർമാൻ കെ ശ്രീധരൻ കൗൺസിൽ യോഗത്തെ അറിയിച്ചു.ഇ അരവിന്ദാക്ഷൻ, ടി കേളു, എം പി അഹമ്മദ‌് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top