04 August Wednesday

നഷ്ടമായത്‌ 
നാടകവേദിയുടെ കരുത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

 

കോഴിക്കോട്‌
 മലയാള നാടകവേദിയുടെ കരുത്തും പ്രതീക്ഷയുമായ നാടക പ്രവർത്തകനായിരുന്നു  അന്തരിച്ച എ ശാന്തകുമാറെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി പറഞ്ഞു. രാഷ്ട്രീയ ബോധ്യത്തോടെ സർഗാത്മകമായി  കലാ പ്രവർത്തനം നിർവഹിച്ച  ശാന്തകുമാർ  പഞ്ചായത്തംഗമായും സാംസ്കാരിക പ്രവർത്തകനായും കർമ മണ്ഡലങ്ങളിൽ തിളങ്ങി.  ശാന്തന്റെ നിര്യാണം  പുരോഗമന പ്രസ്ഥാനങ്ങൾക്ക് വലിയ വേദനയും നഷ്ടവുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ശാന്തകുമാറിന്റെ നിര്യാണത്തിൽ പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട്‌ ജില്ലാ കമ്മിറ്റി അനുശോചിച്ചു. 
മലയാള നാടക ലോകത്തെ  പ്രതിഭയായിരുന്നു ശാന്തകുമാറെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. രചനയിലും പ്രവർത്തനത്തിലും പുരോഗമനാഭിമുഖ്യം പുലർത്തിയ കലാകാരനാണെന്നും മന്ത്രി അനുസ്‌മരിച്ചു. കെ ടി  മുഹമ്മദ് നാടക പഠന ഗവേഷണകേന്ദ്രവും മുൻ എംഎൽഎയും നാടകപ്രവർത്തകനുമായ പുരുഷൻ കടലുണ്ടിയും ശാന്തകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top