04 August Wednesday

മുദ്രണച്ചെലവ് വ്യാപാരികൾ വഹിക്കണം: ആഭരണ നിർമാണ തൊഴിലാളി ഫെഡ.

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

 

കോഴിക്കോട്
ആഭരണങ്ങളിൽ ഹാൾ മാർക്ക് മുദ്രണം ചെയ്യാനുള്ള ചെലവ് വ്യാപാരികൾ തന്നെ വഹിക്കണമെന്ന് കേരള സംസ്ഥാന ആഭരണ നിർമാണ തൊഴിലാളി ഫെഡറേഷൻ(സിഐടിയു). 
  ആഭരണ നിർമാണ തൊഴിലാളികൾക്ക്  ലഭിക്കുന്ന തുഛമായ കൂലിയിൽനിന്ന് മുദ്രണച്ചെലവുകൂടി വഹിക്കാൻ കഴിയില്ല. ചില ജ്വല്ലറി ഉടമകൾ തൊഴിലാളികളെ ദ്രോഹിക്കാനുള്ള അവസരമായി മാറ്റാൻ ശ്രമമാരംഭിച്ചിട്ടുണ്ട്. 
നിലവിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കി ആഭരണം ഇറക്കുമതി ചെയ്യാനും നീക്കമുണ്ട്‌. സൗഹാർദപരമായ തൊഴിലാളി–-തൊഴിലുടമാ ബന്ധം നിലനിർത്താൻ വ്യാപാരി സംഘടനകൾ മുൻകൈയെടുക്കണം. അല്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകാൻ തൊഴിലാളികൾ നിർബന്ധിതരാകുമെന്ന് സംസ്ഥാന പ്രസിഡന്റ് എം ചന്ദ്രനും ജനറൽ സെക്രട്ടറി വി പി സോമസുന്ദരനും പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top