31 July Saturday

സ്മാർട്ട് ഫോൺ ചലഞ്ചിലേക്ക് 
ഒരു ലക്ഷം രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

 പേരാമ്പ്ര

കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്‌ ആരംഭിച്ച സ്മാർട്ട് ഫോൺ ചലഞ്ചിലേക്ക് ഡിവൈഎഫ്ഐ പാലേരി മേഖലാ കമ്മിറ്റി ഒരു ലക്ഷം രൂപ സമാഹരിച്ചുനൽകി.  ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് പഞ്ചായത്ത് പ്രസിഡന്റ്‌  ഉണ്ണി വേങ്ങേരിക്ക് തുക കൈമാറി. ബ്ലോക്ക് പ്രസിഡന്റ്‌ പി എസ് പ്രവീൺ അധ്യക്ഷനായി. 
     പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പാളയാട്ട് ബഷീർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം എം ജിജേഷ്, കെ വി കുഞ്ഞിക്കണ്ണൻ, പഞ്ചായത്ത്  അസിസ്റ്റന്റ്‌ സെക്രട്ടറി പി സുജീഷ്, എം വിശ്വനാഥൻ, സി വി രജീഷ്, കെ എം സുരേഷ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി എം സുജീഷ് സ്വാഗതവും പി കെ സുധീഷ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top