04 August Wednesday

അസമിൽ മരിച്ച ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

 പേരാമ്പ്ര

അസമിൽ ടൂറിസ്റ്റ് ബസ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഡ്രൈവർ മേപ്പയ്യൂർ നരക്കോട്ടെ മഠത്തിൽ കുളങ്ങര മീത്തൽ അഭിജിത്തിന്റെ മൃതദേഹം  വ്യാഴാഴ്‌ച  അർധരാത്രിയോടെ വീട്ടിലെത്തിക്കും. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വൈകിട്ട് ഗുവാഹത്തിയിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. വ്യാഴാഴ്ച 1.10ന് ഡൽഹിയിൽനിന്നുള്ള വിമാനത്തിലാണ് കൊച്ചിയിലെത്തുക. തുടർന്ന് ആംബുലൻസിൽ നരക്കോട്ടെ വീട്ടിലെത്തിക്കും. ഇതര സംസ്ഥാന തൊഴിലാളികളുമായി കഴിഞ്ഞ ഏപ്രിൽ ഏഴിന് പെരുമ്പാവൂരിൽ നിന്നും അസമിലേക്ക് പോയ വടകരയിലെ ശ്രീറാം ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവറായ അഭിജിത്ത് 43 ദിവസമായി അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. നഗോണിൽ നിർത്തിയിട്ട ബസ്സിൽ ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അഭിജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടി പി രാമകൃഷ്ണൻ എംഎൽഎ,  മന്ത്രി ആന്റണി രാജു എന്നിവർ ബന്ധപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top