12 November Tuesday

കൊടുവള്ളി സഹകരണ ബാങ്കിൽ എൽഡിഎഫിന് ഗംഭീര വിജയം

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ‌് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നു

കൊടുവള്ളി    
കൊടുവള്ളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ  ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക‌് മിന്നുന്ന വിജയം.  2700 ഓളം വോട്ടുകൾ പോൾ ചെയ്തപ്പോൾ കേവലം 130 വോട്ടാണ് യുഡിഎഫിന‌് ലഭിച്ചത‌്.  ഒ പി റഷീദ്, കെ സി എൻ അഹമ്മദ്‌ കുട്ടി, ഗഫൂർ പട്ടിണിക്കര, എ പി സിദ്ദിഖ്, എം പി മൊയ്‌തീൻ, ഇ അഹമ്മദ്, പി വാസു, കെ കെ സുലൈഖ, ഹൈറുന്നിസ നാസർ, ഷീബ അനിൽ എന്നിവരാണ് വിജയിച്ചവർ. നേരത്തെ എൽഡിഎഫിലെ വി ശ്രീധരൻ പട്ടികജാതി സംവരണത്തിൽ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. 
ആദ്യ ഡയരക്ടർബോഡ‌് യോഗം ഒ പി റഷീദിനെ പ്രസിഡന്റായും   കെ സി എൻ അഹമ്മദ്കുട്ടിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. 
 എൽഡിഎഫ‌്  പ്രവർത്തകർ കൊടുവള്ളിയിൽ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന‌് നടന്ന യോഗത്തിൽ സി പി നാസർകോയ തങ്ങൾ അധ്യക്ഷനായി. മുന്നണി നേതാക്കളായ കെ ബാബു, ഒ പി ഐ കോയ,  പി സി വേലായുധൻ, വേളാട്ട‌് മുഹമ്മദ‌്, ഒ പി റഷീദ‌്, കെ സി എൻ അഹമ്മദ‌്കുട്ടി എന്നിവർ സംസാരിച്ചു.  വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു.  
പ്രധാന വാർത്തകൾ
 Top