24 June Monday

രോഗപ്രതിരോധ പ്രവർത്തനം: നാദാപുരത്ത‌് അവലോകന യോഗം

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
നാദാപുരം 
മഴക്കാലപൂർവ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നാദാപുരം നിയോജമണ്ഡലം അവലോക യോഗം ചേർന്നു. നാദാപുരം റസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്തുകളിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി എച്ച‌് ബാലകൃഷ്ണൻ, കെ സജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ സഫീറ മൂന്നാംകുനി, കെ ടി അശ്വതി, വളപ്പിൽ കുഞ്ഞമ്മത്, തൊടുവയിൽ മഹമൂദ്, ഒ സി ജയൻ, എ കെ നാരയണി, ടി കെ അരവിന്ദാക്ഷൻ, പി പി നാണു, നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമീല എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top