21 August Wednesday

മുഖ്യമന്ത്രിയും കോടിയേരിയും നാളെ വടകര മണ്ഡലത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

 

വടകര
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണനും  വ്യാഴാഴ‌്ച വടകര ലോക‌്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ‌് റാലികളിൽ സംസാരിക്കും. പിണറായി വിജയൻ വൈകിട്ട‌് 4ന‌് പേരാമ്പ്ര, 5 നാദാപുരം, 6 കുത്തുപറമ്പ‌് എന്നിവിടങ്ങളിലാണ‌് സംസാരിക്കുക. 
 കോടിയേരി ബാലകൃഷ‌്ണൻ  പകൽ മൂന്നിന‌് തലശേരി, വൈകിട്ട‌് 5ന‌് വടകര,  7 ന‌്  കൊയിലാണ്ടി എന്നിവിടങ്ങളിൽ സംസാരിക്കും.  വടകരയിൽ   രക്തസാക്ഷി കുടുംബസംഗമവും കോടിയേരി ഉദ‌്ഘാടനംചെയ്യും. എൽജെഡി സംസ്ഥാന അധ്യക്ഷൻ  എം വി ശ്രേയാംസ‌് കുമാർ വ്യാഴാഴ‌്ച വൈകിട്ട‌് അഞ്ചിന‌് നാദാപുരത്ത‌് എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് റാലിയിൽ സംസാരിക്കും.
പ്രധാന വാർത്തകൾ
 Top